ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ് ജാൻവി കപൂർ. 2018 ൽ പുറത്തിറങ്ങിയ ‘ധടക്’ സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ്. ബ്ലാക്ക് കട്ട്-ഔട്ട് ഗൗണിലുള്ള ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ജാൻവി.
മുംബൈയിൽ നടന്ന പിങ്ക്‌വില്ല സ്റ്റൈൽ ഐക്കൺ അവാർഡ് ദാന ചടങ്ങിനെത്തിയതായിരുന്നു ജാൻവി. ഗ്ലാമറസായിട്ടാണ് ജാൻവി എത്തിയത്. അരക്കെട്ടിലെ കട്ടൗട്ടുകളും, സൈഡിലെ സ്ലിറ്റുകളും, പ്ലൻജിങ് നെക്‌ലൈനും ആയിരുന്നു ജാൻവി ധരിച്ച ഗൗണിന്റെ പ്രത്യേകത.
വരുൺ ധവാന്റെ നായികയായെത്തുന്ന ‘നിതേഷ് തിവാരി’യുടെ ഷൂട്ടിങ്ങിനായ് ഫ്രാൻസിലായിരുന്നു ജാൻവി. അടുത്തിടെയാണ് താരം നാട്ടിൽ മടങ്ങി എത്തിയത്. ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം ‘ഗുഡ് ലക് ജെറി’ ഉടൻ പ്രദർശനത്തിന് എത്തും. ഇതിനു പുറമേ, ‘മിസ്റ്റർ ആൻഡ് മിസിസ് മാഹി’യിലും ജാൻവിയാണ് നായിക.
Read More: കീർത്തി സുരേഷ് ധരിച്ച ഓർഗൻസ കുർത്ത സെറ്റിന്റെ വിലയറിയാമോ?