ഇന്ത്യൻ വംശജയായ പ്രിയ സെറായോ 2019 ലെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ കിരീട ജേതാവായി. മെൽബണിൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുളള 26 വനിതകളെ പിന്തളളിയാണ് സെറായോ കിരീടം ചൂടിയത്. ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് 26 കാരിയായ സെറായോ ആയിരിക്കും.

ബിരുദധാരിയായ സെറായോ മെൽബണിലെ തൊഴിൽ വകുപ്പിൽ ജോലി ചെയ്യുകയാണ്. ഇന്ത്യയിലാണ് സെറായോയുടെ ജനനം. ഇന്ത്യയിൽനിന്നും സെറായോയുടെ കുടുംബം ഒമാനിലേക്കും പിന്നീട് ദുബായിലേക്കും പോയി. പിന്നീടാണ് ഓസ്ട്രേലിയയിൽ സ്ഥിര താമസമാക്കിയത്.

View this post on Instagram

MISS UNIVERSE AUSTRALIA | Aussie-Indian beauty wins the title of Miss Universe Australia 2019. Congratulations Priya Serrao of Victoria. . Results: . Winner: PRIYA SERRAO (Victoria) 1st RU: BELLA KASIMBA (W. Australia) 2nd RU: MARIJANA RADMANOVIC (Victoria) 3rd RU: JULIA EDWARDS (W. Australia) 4th RU: MADELINE COWE (Queensland) Top 10: VEENA WIJEWICKREMA (ACT) LILLY MOREAU (New South Wales) ISABELLA EPSTEIN (Queensland) HANNI ROSE HOWE (South Australia) DANIELLE COLLIS (Victoria) Photos: Fiona Hamilton Jason Edwards . . #missuniverseaustralia #missuniverse #missuniverse2019 #missuniverseaustralia2019 #missaustralia #australia #australian #aussie #missuniverso #queensland #nsw #victoria #southaustralia #westernaustralia

A post shared by UNIVERSAL GODDESSES (@universalgoddesses) on

View this post on Instagram

26-year old Priya Serrao from Victoria was named the new Miss Universe Australia. Born in India, Priya holds an Arts and a Law degree, and will be admitted to the supreme court as a lawyer later this year. She is a policy adviser with the state government and she has no previous modelling or pageant experience. According to her, she was so sure she wouldn’t take out the top spot she didn’t even invite her family to the final ceremony. The stunning Victorian took the crown from 28 other finalists from around the nation at the end of the event. What do you think of her chances in clinching the 3rd Miss Universe crown for Australia? #MissUniverseAustralia2019 #MissUniverseAustralia #MissUniverse

A post shared by Andrea House of Beauty (@andrea.house.of.beauty) on

മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ കിരീട നേട്ടം തന്നെ സംബന്ധിച്ച് അതിശയമുളവാക്കുന്നതാണെന്നും ആദ്യമായാണ് ഒരു സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതെന്നും സെറായോ പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത് അതിന്റെ അനുഭവം അറിയണമെന്നേ കരുതിയിരുന്നുളളൂവെന്നും സെറായോ പറഞ്ഞു.

”കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. പുതിയൊരു തുടക്കത്തിനായി എനിക്ക് കാത്തിരിക്കാനാവില്ല,” ഇതായിരുന്നു സോഷ്യൽ മീഡിയയിൽ ഫോട്ടോ പങ്കുവച്ചുകൊണ്ട് സെറായോ എഴുതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook