ഇത്തവണ ഗ്രാസിയ മില്ലേനിയൽ അവാർഡ് ദാന ചടങ്ങ് ബോളിവുഡ് താരങ്ങളുടെ ഫാഷനും ഗ്ലാമറും കൊണ്ട് ഏറെ ശ്രദ്ധേയമായി. ദീപിക പദുക്കോൺ, ജാൻവി കപൂർ, അനന്യ പാണ്ഡ്യ തുടങ്ങിയ നിരവധി ബി ടൗണിലെ നടിമാർ ചടങ്ങിനെത്തി. ശ്രീദേവിയുടെ മകൾ ജാൻവി കപൂറും അനന്യ പാണ്ഡ്യയും ഫാഷൻ സെൻസിൽ മറ്റുളളവരെ കടത്തിവെട്ടി.

പിങ്ക് സാഫിയ പാന്റ്സ്യൂട്ടായിരുന്നു ജാൻവി ചടങ്ങിനായി തിരഞ്ഞെടുത്തത്. പിങ്ക് ലിപ്സ്റ്റിക്കും നോർമൽ മേക്കപ്പും ജാൻവിയുടെ ഫാഷന് കൂടുതൽ പകിട്ടേകി. ഗൗണായിരുന്നു നടി അനന്യ പാണ്ഡ്യ തിരഞ്ഞെടുത്തത്.

ബോളിവുഡിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട നടിയായ ദീപിക പദുക്കോൺ ഇത്തവണ നിരാശപ്പെടുത്തി. പച്ചനിറത്തിലുളള പാന്റ്സ്യൂട്ട് ധരിച്ചാണ് പ്രിയങ്ക റെഡ്കാർപെറ്റിലെത്തിയത്. മുടിയിൽ കെട്ടിയ റിബണും കാതിൽ അണിഞ്ഞ കമ്മലും ചെരുപ്പും പച്ചനിറത്തിലുളളതായിരുന്നു. ഫുൾ പച്ച നിറമണിഞ്ഞെത്തിയ ദീപികയ്ക്ക് ഇത്തവണ ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടിയെടുക്കാനായില്ല.

View this post on Instagram

Its very rare that someone looks that drop dead stylish yet dapper in this over flounced green outfit.. @deepikapadukone recently awarded the #graziamillennialawards2019 as global icon and what gorgeous lady she looked in green colour.. well styled by @shaleenanathani she wore @ashistudio . #styleguide #styleblogger #styleinspo #fanpost #deepikapadukone #dailystyle #styleideasdaily #outfitinspiration #outfitsideas #rating #reviewer #fashionstylist #fashionstyle #instastyle #instafashion #fashionaddicts #fashiononpoint #lookbook #lookoftheday #styleenthusiast #myviews #greenoutfit #fashionblogger #fashioninspo #influencerstyle #styledeets #fashionreview #followforlikeback

A post shared by SHIVANGI CHAWLA//StylemummaMia (@stylemummamia_by_shivangi) on

ദീപികയ്ക്കു പുറമേ രാധിക ആപ്തേ, ശിബാനി ധൻഡേൽക്കർ എന്നിവരും വസ്ത്രധാരണത്താൽ ഫാഷൻ പ്രേമികളെ നിരാശരാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook