നടന്‍ റിതേഷ് ദേശ്മുഖുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയത്തിൽ നിന്നും മാറി നില്‍ക്കുകയായിരുന്നു ജെനീലിയ ഡിസൂസ. ഒരിടവേളയ്ക്കുശേഷം അതിഥി വേഷങ്ങളും മറ്റും ചെയ്ത് സിനിമയിൽ സജീവമായി തുടങ്ങി. സോഷ്യല്‍ മീഡിയ പേജിലൂടെ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കൂടെയുള്ള രസകരമായ ചിത്രങ്ങളും വീഡിയോകളും നടി പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം അർപ്പിത ഖാൻ ശർമ്മ സംഘടിപ്പിച്ച ഈദ് ആഘോഷ പാർട്ടിയിൽ പങ്കെടുക്കാൻ ജെനീലിയ ഭർത്താവിനൊപ്പം എത്തി. ഷറാറ സെറ്റ് ധരിച്ചാണ് ജെനീലിയ എത്തിയത്. ഷറാറ പാന്റ്സിനൊപ്പം ഫ്ലോറൽ പ്രിന്റിലുള്ള ഷോർട്ട് കുർത്തിയാണ് ജെനീലിയ തിരഞ്ഞെടുത്തത്. ഫ്ലോറൽ പ്രിന്റ് ദുപ്പട്ട വസ്ത്രത്തിന് ഭംഗി കൂട്ടി. ഫൊട്ടോഗ്രാഫർമാർക്കു മുന്നിൽ ചിരിച്ചുകൊണ്ടാണ് ജെനീലിയ പോസ് ചെയ്തത്.
വസ്ത്രത്തിനൊപ്പം മിനിമൽ മേക്കപ്പും ജെനീലിയയുടെ ലുക്ക് മനോഹരമാക്കി. അമറാപലി കളക്ഷനിലെ ഓർലെത് എക്സ് ട്രൈബിന്റെ കമ്മലുകളാണ് ജെനീലിയ അണിഞ്ഞത്. 36,750 രൂപയാണ് ഈ കമ്മലിന്റെ വില. ഓർലെത് വെബ്സൈറ്റിൽനിന്നും ഈ കമ്മലുകൾ വാങ്ങാം.

ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് തുടക്കമെങ്കിലും ജെനീലിയ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. ‘ബോയ്സ്’ എന്ന തമിഴ് ചിത്രമാണ് ജെനീലിയയെ ഏറെ ശ്രദ്ധേയമാക്കിയത്.
Read More: ഗ്രീൻ ഫ്ലോറൽ പ്രിന്റഡ് സാരിയിൽ സുന്ദരിയായി ജാൻവി കപൂർ; വില അറിയാമോ?