ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ അടുത്തിടെ ധർമ്മ പ്രൊഡക്ഷൻസ് സിഇഒ അപൂർവ മേത്തയുടെ പിറന്നാൾ പാർട്ടി നടത്തിയിരുന്നു. ബി ടൗണിലെ നിരവധി താരങ്ങൾ ഇതിൽ പങ്കെടുത്തു. പലരും ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു.
നവദമ്പതികളായ വിക്കി കൗശലും കത്രീന കെയ്ഫും കൈകോർത്തു പിടിച്ചാണ് പാർട്ടിക്ക് എത്തിയത്. ബ്ലൂ മിനി ഡ്രസായിരുന്നു കത്രീന ധരിച്ചത്. ബ്ലാക്ക് പാന്റ്സ്യൂട്ടിനൊപ്പം വെൽവെറ്റ് ബ്ലാസറുമായിരുന്നു വിക്കിയുടെ വേഷം.
റെഡ് ഫ്ലോറൽ പ്രിന്റഡ് സ്ട്രാപ്‌ലെസ് ബസ്റ്റിയർ ഡ്രസായിരുന്നു ആലിയ തിരഞ്ഞെടുത്തത്. വസ്ത്രത്തിനു ചേരുംവിധമുള്ള ഓവർസൈസ്ഡ് ജാക്കറ്റും ആലിയ ധരിച്ചിരുന്നു.
ജാൻവി കപൂർ, അനന്യ പാണ്ഡ്യ, സിദ്ധാർത്ഥ് മൽഹോത്ര, വരുൺ ധവാനും തുടങ്ങിയവരും സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്.
Read More: മൂന്നു മാസം കൊണ്ട് കുറച്ചത് 16 കിലോ? ആലിയ ഭട്ടിനെക്കുറിച്ച് ഈ 7 കാര്യങ്ങൾ അറിയാമോ?