ബാലതാരമായെത്തി ആരാധകരെ സ്വന്തമാക്കിയ നടിയാണ് എസ്തർ അനിൽ. ‘ദൃശ്യം’ സിനിമയിലെ മോഹൻലാലിന്റെ മകളുടെ വേഷമാണ് എസ്തറിനെ കൂടുതൽ ശ്രദ്ധേയമാക്കിയത്. സോഷ്യൽ മീഡിയയിലും ആക്ടീവായ താരം ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്.
വൈൻ കളറിലുള്ള റഫിൾ ഓർഗൻസ സാരിയിലുള്ള എസ്തറിന്റെ ഫൊട്ടോകളാണ് ആരാധക ഹൃദയം കവർന്നിരിക്കുന്നത്. സാരിയിൽ എസ്തറിനെ കാണാൻ മനോഹരമെന്നാണ് കമന്റുകൾ. അരുൺ പയ്യടിമീതൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങളും എസ്തർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്.
Read More: ഗ്ലാമറസ് ലുക്കിൽ വീണ്ടും എസ്തർ; ചിത്രങ്ങൾ