Cannes 2022: ലോകത്തെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. റെഡ് കാർപെറ്റിൽ ഇന്ത്യൻ താരസുന്ദരിമാരുടെ വരവ് കാത്തിരിക്കുകയാണ് ഫാഷൻ പ്രേമികൾ. ഫിലിം ഫെസ്റ്റിന്റെ ആദ്യ ദിനത്തിലെ ദീപിക പദുക്കോണിന്റെ ലുക്ക് ലോകശ്രദ്ധ പിടിച്ചു നേടിയിട്ടുണ്ട്.
സബ്യാസാചി ഡിസൈൻ ചെയ്ത വസ്ത്രവും ട്രോപ്പിക് ഓഫ് കൽക്കട്ട ഡിസൈനേഴ്സിന്റെ കളക്ഷനിൽനിന്നുള്ള ആഭരണവുമാണ് ദീപിക അണിഞ്ഞത്. പ്രിന്റഡ് മൈസോർ സിൽക്ക് ഷർട്ടിനൊപ്പം പ്ലീറ്റ് ഗ്രീൻ വുൾ ട്രൗസറുമാണ് ദീപിക തിരഞ്ഞെടുത്തത്.
രത്നങ്ങളും വജ്രങ്ങളും ചേർന്ന ഡീകൺസ്ട്രക്റ്റഡ് മഹാറാണി നെക്ലേസാണ് ദീപിക ധരിച്ചത്. ഷർട്ടിന് ചേരുന്ന ഹെഡ്സ്കാർഫും, ക്രിസ്റ്റ്യൻ ലൂബൗട്ടിന്റെ ഹൈ ഹീൽസും, ചെരുപ്പുകളും, സ്റ്റേറ്റ്മെന്റ് ബെൽറ്റും ദീപികയുടെ സ്റ്റൈലിഷ് ലുക്കിന് ഇണങ്ങുന്നതായിരുന്നു.
മേയ് 17 മുതല്‍ മേയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ ജൂറി അംഗമായിട്ടാണ് ദീപിക ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന് എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ജൂറിയാകാന്‍ അനുമതി ലഭിക്കുക.
Read More: Cannes 2022: കാനിൽ തിളങ്ങി ദീപികയും തമന്നയും, ചിത്രങ്ങൾ