scorecardresearch
Latest News

കാൻ റെഡ്കാർപെറ്റിൽ വീണ്ടും ബ്ലാക്കിലെത്തി കയ്യടി നേടി ദീപിക പദുക്കോൺ

പാന്റ്സ്യൂട്ട്സ് മുതൽ സ്കർട്ട് വരെയും സാരി മുതൽ ഗൗൺ വരെയും ഇത്തവണത്തെ ദീപികയുടെ ഔട്ട്ഫിറ്റുകളിൽ ഉണ്ടായിരുന്നു

കാൻ റെഡ്കാർപെറ്റിൽ വീണ്ടും ബ്ലാക്കിലെത്തി കയ്യടി നേടി ദീപിക പദുക്കോൺ

കാനിലെ റെഡ്കാർപെറ്റിൽ എത്തി വീണ്ടും ഫാഷൻ പ്രേമികളുടെ കയ്യടി നേടിയിരിക്കുകയാണ് ദീപിക പദുക്കോൺ. സബ്യാസാചി, ലൂയി വിറ്റോൺ ഔട്ട്ഫിറ്റുകളിലെത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് നടി. പാന്റ്സ്യൂട്ട്സ് മുതൽ സ്കർട്ട് വരെയും സാരി മുതൽ ഗൗൺ വരെയും ഇത്തവണത്തെ ദീപികയുടെ ഔട്ട്ഫിറ്റുകളിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ, വീണ്ടും ലൂയി വിറ്റോൺ ബ്ലാക്കിലെത്തി കാനിന്റെ മനം കവർന്നിരിക്കുകയാണ് ബോളിവുഡ് സുന്ദരി. പ്ലൻജിങ് നെക്‌ലൈനും നൂഡിൽ സ്ട്രാപ്സുമാണ് വസ്ത്രത്തിലുള്ളത്. ഡയമണ്ടിന്റെ കമ്മലുകളാണ് താരം അണിഞ്ഞത്.

ഫ്രഞ്ച് ആഡംബര ഫാഷന്‍ സ്ഥാപനമായ ലൂയി വിറ്റോണിന്റെ ആദ്യ ഇന്ത്യന്‍ അംബാസഡറാണ് ദീപിക. നേരത്തെ ഇതേ ബ്രാൻഡിനായി ദീപിക മോഡലിങ് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ ജൂറി അംഗമായിട്ടാണ് ദീപിക ഫെസ്റ്റിന്റെ ഭാഗമാകുന്നത്.

Read More: കാനിൽ ദീപിക പദുക്കോൺ അണിഞ്ഞത് 4.5 കോടിയുടെ നെക്ലേസ്

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Deepika padukone stuns in yet another black ensemble on the cannes red carpet