കാലിഫോർണിയയിൽ നടന്ന ലൂയി വഹ്ടോണിന്റെ ക്രൂയിസ് ഷോയില്‍ താരമായി ദീപിക പദുക്കോൺ. ഫ്രഞ്ച് ആഡംബര ഫാഷന്‍ സ്ഥാപനമായ ലൂയിയുടെ ആദ്യ ഇന്ത്യന്‍ അംബാസഡറാണ് ദീപിക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമ്പനി അധികൃതർ ഇക്കാര്യം പ്രഖ്യാപിച്ചത്. ഷോയിൽ സ്റ്റൈലിഷ് ലുക്കിലാണ് ദീപിക എത്തിയത്.
ഷോയിലെത്തിയ ദീപികയുടെ വസ്ത്രധാരണം ഫാഷൻ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായിട്ടുണ്ട്. പ്രിന്റഡ് മിനി ഡ്രസും ഓവര്‍സൈസ്ഡ് ബ്ലാക്ക് ജാക്കറ്റും ബൂട്ട്സും ധരിച്ചാണ് ദീപിക എത്തിയത്. വസ്ത്രത്തിനു ചേരുംവിധമുള്ള ഹാൻഡ്ബാഗും ദീപികയുടെ കയ്യിലുണ്ടായിരുന്നു.
ദീപികയുടെ മേക്കപ്പും ഹെയര്‍ സ്റ്റൈലുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട്. ഷോയിൽനിന്നുള്ള ചിത്രങ്ങൾ ദീപികയും താരത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യ ശേഖറും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ ഇതേ ബ്രാൻഡിനായി ദീപിക മോഡലിങ് ചെയ്തിട്ടുണ്ട്.
Read More: പ്രിന്റഡ് ബ്രാലെറ്റിനൊപ്പം ജാക്കറ്റും; കിടിലൻ ലുക്കിൽ കീർത്തി സുരേഷ്