ഇത്തവണത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായിട്ടാണ് ദീപിക പദുക്കോൺ പങ്കെടുക്കുന്നത്. കാനിലെ റെഡ്കാർപെറ്റിൽ ഇത്തവണയും സ്റ്റൈലിഷായിട്ടാണ് ദീപിക എത്തിയത്. വ്യത്യസ്ത ഔട്ട്ഫിറ്റുകളിലെത്തി ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുകയാണ് 36 കാരിയായ ദീപിക.
കാനിൽ നിന്നുള്ള ചിത്രങ്ങൾ പതിവായി ദീപിക ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ താരം ഷെയർ ചെയ്തിരുന്നു. പ്ലീറ്റഡ് പെപ്ലം ടോപ്പിനൊപ്പം സ്ട്രെയിറ്റ് ഫിറ്റിങ് പാന്റ്സിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രങ്ങളിൽ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് ദീപിക കഴുത്തിൽ അണിഞ്ഞിരുന്ന നെക്ലേസ് ആയിരുന്നു.
ആഡംബര ബ്രാൻഡായ കാർട്ടിയറിന്റെ നെക്ലേസ് ആണ് ദീപിക അണിഞ്ഞത്. വജ്രങ്ങളും മരതകങ്ങളും കൊണ്ട് നിർമ്മിച്ചതായിരുന്നു നെക്ലേസ്. ഏകദേശം 4.5 കോടിയാണ് ഈ നെക്ലേസിന്റെ വില.

മേയ് 17 മുതല്‍ മേയ് 28 വരെയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ ജൂറി അംഗമായിട്ടാണ് ദീപിക ഫെസ്റ്റിന്റെ ഭാഗമാകുന്നത്. സിനിമാ മേഖലയില്‍ തങ്ങളുടെ കഴിവ് തെളിയിച്ചവര്‍ക്കു മാത്രമാണ് ജൂറിയാകാന്‍ അനുമതി ലഭിക്കുക. ഐശ്വര്യ റായ്, ഷര്‍മിള ടാഗോര്‍, നന്ദിതാ ദാസ്, വിദ്യാ ബാലന് എന്നിവരാണ് ദീപികയ്ക്ക് മുമ്പ് ജൂറി അംഗത്വം നേടിയ മറ്റു ഇന്ത്യന്‍ അഭിനേത്രികള്‍.
Read More: റെഡ് ഗൗണും ഡയമണ്ട് നെക്ലേസും; കാനിന്റെ ശ്രദ്ധ കവർന്ന് ദീപിക പദുക്കോൺ