ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് 72ാമത് കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ ദീപിക പദുക്കോണിന്റെ ലുക്കിനായി കാത്തിരുന്നത്. ആ ആകാംക്ഷ വെറുതെയായില്ല. ഇതുവരെ നാല് ലുക്കുകളാണ് താരം പുറത്ത് വിട്ടത്. നാലും ഒന്നിനൊന്നം കിടിലം.
ക്രീം കളര്‍, നീല, വെള്ള, കറുപ്പ്, പിസ്ത ഗ്രീന്‍ എന്നീ നിറങ്ങളാണ് ഇതുവരെ ദീപിക ഉപയോഗിച്ചിരിക്കുന്നത്. ഇത്തവണ റെഡ് കാര്‍പെറ്റില്‍ ദീപികയ്ക്കായി വസ്ത്രം ഒരുക്കിയിരിക്കുന്നത് പ്രശസ്ത ഡിസൈനര്‍ പീറ്റര്‍ ഡണ്ടസാണ്.
ഫെസ്റ്റിവലില്‍ പോകുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ടില്‍ നിന്നുള്ള ബോര്‍ഡിങ് പാസിന്റെ ചിത്രം ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഏറെ ആകാംക്ഷയോടെയാണ് ദീപിക യാത്ര തിരിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. മുന്‍ വര്‍ഷങ്ങളിലും ദീപിക കാനിന്റെ റെഡ് കാര്‍പെറ്റില്‍ ഉണ്ടായിരുന്നു.
Read More: കാനിന്റെ കരൾ കവർന്ന് ദീപികയും പ്രിയങ്കയും കങ്കണയും
മെറ്റ ഗാലയിലെ റെഡ് കാര്‍പ്പെറ്റിലും ദീപികയുടെ വസ്ത്രധാരണം ശ്രദ്ധേയമായിരുന്നു. പിങ്ക് നിറത്തിലുളള ഗൗണ്‍ അണിഞ്ഞാണ് ദീപിക എത്തിയത്. ബാര്‍ബി ഡോളിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു ദീപികയുടെ ലുക്കിനു പിന്നില്‍.