scorecardresearch

റെഡ് ഗൗണും ഡയമണ്ട് നെക്ലേസും; കാനിന്റെ ശ്രദ്ധ കവർന്ന് ദീപിക പദുക്കോൺ

കാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ സ്ട്രാപ്പി ബ്രൈറ്റ് റെഡ് ഗൗണിലാണ് ദീപിക എത്തിയത്

deepika paduone, cannes, ie malayalam

റെഡ് കാർപെറ്റിലെ ലുക്കിൽ ദീപിക പദുക്കോൺ ഒരിക്കലും ആരാധകരെ നിരാശയാക്കില്ല. ലോകത്തിലെ വലിയ ഫാഷൻ മേളകളിൽ ഒന്നായ കാൻസ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിലും ദീപിക സ്റ്റൈലിഷായിട്ടാണ് എത്തിയത്. ഇത്തവണ ജൂറി അംഗമായിട്ടാണ് ദീപിക ഫെസ്റ്റിവലിന്റെ ഭാഗമാകുന്നത്.

കാൻസ് ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തിൽ സ്ട്രാപ്പി ബ്രൈറ്റ് റെഡ് ഗൗണിലാണ് ദീപിക എത്തിയത്. കഴുത്തിൽ ഡയമണ്ട് കാർട്ടിയർ നെക്ലേസ് ആണ് ദീപിക അണിഞ്ഞത്. പോണിടെയിൽ ഹെയർസ്റ്റൈൽ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് ചേരുന്നതായിരുന്നു.

മേയ് 17 മുതല്‍ മേയ് 28 വരേയാണ് 75-ാമത് കാന്‍സ് ചലച്ചിത്രോത്സവം നടക്കുന്നത്. വര്‍ഷങ്ങളായി ദീപിക ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്. കമൽഹാസൻ, എ.ആർ. റഹ്മാൻ, മാധവൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങി നിരവധി ഇന്ത്യൻ താരങ്ങളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫെസ്റ്റിൽ പങ്കെടുക്കുന്നത്.

Read More: സീക്വിൻഡ് ബ്ലാക്ക് ഗൗണിൽ സ്റ്റണ്ണിങ് ലുക്കിൽ തമന്ന

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Deepika at cannes 2022fiery red gown diamond necklace