scorecardresearch

Latest News

Cannes 2022: കാനിലെ റെഡ് കാർപെറ്റിൽ ഐവറി സബ്യാസാചി സാരിയിൽ അദിതി റാവു; ചിത്രങ്ങൾ

Cannes 2022: സബ്യാസാചി ഡിസൈനിൽ ഒരുങ്ങിയ ഐവറി ഓര്‍ഗൻസ സാരിയിലാണ് അദിതി റെഡ്കാർപെറ്റിലെ തന്റെ വരവ് അറിയിച്ചത്

Aditi Rao Hydari, cannes, ie malayalam

Cannes 2022: കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്‌ കാർപെറ്റിൽ വ്യത്യസ്ത ഔട്ട്ഫിറ്റിലെത്തി ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യൻ താര സുന്ദരികൾ. ഇത്തവണ റെഡ്‌ കാർപെറ്റിൽ എത്തിയ അദിതി റാവു ഹൈദരലിയും ആരാധക പ്രതീക്ഷകൾ തെറ്റിച്ചില്ല. ട്രെഡീഷണൽ സാരി ലുക്കിലാണ് അദിതി റെഡ് കാർപെറ്റിൽ എത്തിയത്.

സബ്യാസാചി ഡിസൈനിൽ ഒരുക്കിയ ഐവറി ഓര്‍ഗൻസ സാരിയിലാണ് അദിതി റെഡ് കാർപെറ്റിലെ തന്റെ വരവ് അറിയിച്ചത്. ഫുള്‍ സ്ലീവും വീ നെക്‌ലൈനുമുള്ള വെള്ള ബ്ലൗസ് സാരിക്ക് ഇണങ്ങുന്നതായിരുന്നു. സബ്യാസാചിയുടെ തന്നെ ബംഗാള്‍ റോയല്‍ കളക്ഷന്‍സില്‍നിന്നുള്ള ഗ്രീന്‍ സ്റ്റോണും ഡയമണ്ടും നിറഞ്ഞ ചോഖേറുമാണ് താരം അണിഞ്ഞത്.

ഇതിനു മുൻപ് ചിക്ക് കോ ആര്‍ഡ് സെറ്റിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. അന്നാക്കിക്കി എസ്എസ്22 എന്ന കളക്ഷന്‍സില്‍ നിന്നുള്ളതായിരുന്നു താരത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റുള്ള വസ്ത്രം. സ്ട്രാപ്പി ട്യൂണിക് ടോപ്പും അതിനു ചേരുന്ന ഫ്ലെയേർഡ് ട്രൗസറുകളുമാണ് താരം ധരിച്ചത്.

ആദ്യമായാണ് അദിതി കാന്‍സിലെ റെഡ്കാർപെറ്റിൽ ചുവടുവയ്ക്കുന്നത്. മലയാളം, തമിഴ്, തെലുങ്കി, ഹിന്ദി ഭാഷകളിൽ അടക്കമുള്ള സിനിമകളിൽ സജീവമായ അഭിനേത്രിയാണ് അദിതി.

Read More: Cannes 2022: സ്കൾപ്റ്റഡ് ഗൗണിൽ കാനിന്റെ മനം കവർന്ന് ഐശ്വര്യ റായ് ബച്ചൻ

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Cannes 2022 aditi rao hydari in ivory sabyasachi sari