വിവാഹശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ് നടി. നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്.
സോഷ്യൽ മീഡിയയിൽ സ്റ്റൈലിഷ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. റെഡ് സൽവാറിലുള്ള ചിത്രങ്ങളാണ് ഇത്തവണ താരം ഷെയർ ചെയ്തത്. സൽവാറിൽ ചിരിച്ചു കൊണ്ടുള്ള ഭാവനയുടെ ചിത്രങ്ങൾ കാണാൻ അതിമനോഹരമാണ്.
അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഷറഫുദ്ദീനാണ് ആണ് ചിത്രത്തിലെ നായകന്‍. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്. സംഭാഷണം വിവേക് ഭരതൻ. ബോൺഹോമി എന്‍റർടൈൻമെന്‍സിന്‍റെ ബാനറിൽ റെനീഷ് അബ്ദുല്‍ ഖാദറാണ് ചിത്രം നിര്‍മിക്കുന്നത്.
ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ ഭാവന അടുത്തിടെ അഭിനയിച്ചിരുന്നു.
Read More: ലിപ്സ്റ്റിക്കിനോട് ഭാവനയ്ക്ക് വല്ലാത്ത ഇഷ്ടമാണ്, അവളുടെ പക്കൽ വലിയൊരു കളക്ഷനുണ്ട്: ശിൽപ ബാല