മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽനിന്നും ഏറെക്കാലം ഭാവന വിട്ടുനിന്നിരുന്നുവെങ്കിലും താരത്തോടുള്ള ആരാധക സ്നേഹത്തിന് കുറവു വന്നിരുന്നില്ല. മലയാള സിനിമയിലേക്കുള്ള ഭാവനയുടെ മടങ്ങി വരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് ആരധകർ.
സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങളാണ് ഭാവന പോസ്റ്റ് ചെയ്തത്. ചിത്രങ്ങളിൽ വളരെ സന്തോഷവതിയായ ഭാവനയെയാണ് കാണാനാവുക.
നീണ്ട ഇടവേളയ്ക്കുശേഷം നവാഗത സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. ഷറഫുദ്ദീനാണ് ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ നായകന്. സംവിധായകൻ ആദിൽ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിക്കുന്നത്.
Read More: കുറേ നേരം ചിന്തിച്ചു, പക്ഷേ ഇതിനൊരു ക്യാപ്ഷൻ കിട്ടിയില്ല; ചിത്രങ്ങളുമായി ഭാവന