വ്യത്യസ്ത ഔട്ട്ഫിറ്റുകളിലൂടെ ഫാഷൻ പ്രേമികളുടെ ഇഷ്ടം നേടുകയാണ് അപർണ ബാലമുരളി. പുതിയ ഫൊട്ടോഷൂട്ടിലും സ്റ്റൈലിഷ് ലുക്കിലാണ് അപർണയുള്ളത്. ലൈലാക് സിൽക്ക് കുർത്തയിലുള്ള അപർണയുടെ ചിത്രങ്ങൾ ആരാധകർക്കിടയിലും ശ്രദ്ധ നേടിയിട്ടുണ്ട്.
ലൈലാക് ഷേഡിലുള്ള സിൽക്ക് കുർത്തയിൽ ഹാൻഡ് പെയിന്റ് ചെയ്ത ചാർക്കോൾ ബ്ലാക്ക് ലില്ലി പൂക്കളാണ് വസ്ത്രത്തിന്റെ പ്രധാന ആകർഷണം. ഷിഫോൺ ദുപ്പട്ടയും കുർത്തയ്ക്ക് ചേരുന്ന തായിരുന്നു.
പിച്ചിക ലേബലിൽ നിന്നുള്ളതാണ് അപർണ ധരിച്ച വസ്ത്രം. 24,500 രൂപയാണ് അപർണ ധരിച്ച ലൈലാക് ഫ്ലെയേർഡ് കുർത്തയുടെ വില. പിച്ചിക വെബ്സൈറ്റിൽനിന്നും ഈ കുർത്ത സെറ്റ് വാങ്ങാവുന്നതാണ്.

മലയാളത്തിലും തമിഴിലും ഏറെ ആരാധകരുള്ള നടിയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അപർണ ഏറെ ശ്രദ്ധ നേടിയത്. ‘സുരരൈ പോട്ര്’ എന്ന സിനിമയിൽ സൂര്യയുടെ നായികയായി തമിഴിലും ആരാധകരെ നേടിയെടുത്തു. തമിഴിലും മലയാളത്തിലുമായി അപർണയുടെ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.
Read More: കീർത്തി സുരേഷ് ധരിച്ച ഓർഗൻസ കുർത്ത സെറ്റിന്റെ വിലയറിയാമോ?