scorecardresearch

Latest News

പിങ്ക് കുർത്തയിൽ മനോഹരിയായി അനുഷ്ക ശർമ്മ; വില അറിയാം

ഗോൾഡൻ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ദുപ്പട്ട കുർത്ത സെറ്റിന്റെ ഭംഗി കൂട്ടി

anushka sharma, bollywood actress, ie malayalam

ക്രിക്കറ്റ് താരം ഗ്ലൈൻ മാക്സ്‌വെല്ലിന്റെ വിവാഹ പാർട്ടിയിൽ തിളങ്ങി വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. സിപിംൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇരുവരും പാർട്ടിക്കെത്തിയത്. പാർട്ടിയിൽനിന്നുള്ള ചിത്രങ്ങൾ അനുഷ്ക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്ലാക്ക് കുർത്തയിലായിരുന്നു കോഹ്‌ലി എത്തിയത്. പിങ്ക് കുർത്ത സെറ്റായിരുന്നു അനുഷ്ക തിരഞ്ഞെടുത്തത്. ഗോൾഡൻ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ ദുപ്പട്ട കുർത്ത സെറ്റിന്റെ ഭംഗി കൂട്ടി.

സുരീന ചൗധരിയുടെ വെബ്സൈറ്റിൽനിന്നും ഈ കുർത്ത സെറ്റ് വാങ്ങാവുന്നതാണ്. 16,900 രൂപയാണ് കുർത്ത സെറ്റിന്റെ വില.

anushka sharma, anushka dress , ie malayalam

‘ഛക്ദ എക്സ്പ്രസ്’ ആണ് അനുഷ്കയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

Read More: പിങ്ക് കുർത്തയിൽ സിംപിൾ ലുക്കിൽ ആലിയ ഭട്ട്; വില അറിയാമോ?

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Anushka sharmas pink kurta set she wore in new pics with virat kohli