സെലിബ്രിറ്റികൾ ധരിക്കുന്ന വസ്ത്രങ്ങളുടെ വിശദാംശങ്ങൾ അറിയാൻ ഫാഷൻ പ്രേമികൾ പലപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്. നടി അനുഷ്ക ശർമ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങളും അതിൽ അനുഷ്ക ധരിച്ച ഡ്രസ്സുമാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ കവരുന്നത്.
രണ്ടു ദിവസം മുൻപാണ്, അനുഷ്‌ക ശർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ വിരാട് കോഹ്‌ലിയും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ മുംബൈ എയർപോർട്ടിൽ നിന്നും പുറപ്പെട്ടത്. തന്റെ ഇൻസ്റ്റഗ്രാമിൽ ബീച്ചിൽ നിന്നുള്ള ഒരു ചിത്രവും പിന്നാലെ അനുഷ്ക ഷെയർ ചെയ്തു.

പ്രിന്റഡ് മിനി ഡ്രെസ്സാണ് അനുഷ്ക ചിത്രത്തിൽ ധരിച്ചിരിക്കുന്നത്. പല്ലവി സിംഗിയുടെ ക്രിയ എന്ന ലേബലിൽ നിന്നുള്ളതാണ് ഈ ലില്ലി മിനി സ്റ്റിപ്പിംഗ് പ്രിന്റഡ് ഡ്രസ്. 13,800 രൂപയാണ് ഇതിന്റെ വില.

കഴിഞ്ഞ ദിവസം ഇരുവരുടെയും എയർപോർട്ട് ലുക്കും ശ്രദ്ധ നേടിയിരുന്നു. ഫങ്കി പ്രിന്റ്സുള്ള ഓവർ സൈസ്ഡ് മിന്റ് ഗ്രീൻ ടോപ്പും ഡെനിം ഷോർട്സുമായിരുന്നു അനുഷ്കയുടെ വേഷം.


പൊതുവെ, സിമ്പിൾ ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അനുഷ്ക. വസ്ത്രങ്ങളിലും മേക്കപ്പിലുമെല്ലാം ആ മിതത്വം എടുത്തുകാണാവുന്നതാണ്.