അടുത്തിടെ, ഐപിഎൽ താരം ഗ്ലെൻ മാക്സ്വെല്ലിന്റെയും വിനി രാമന്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കൊഹ്ലിയ്ക്ക് ഒപ്പമെത്തിയ അനുഷ്കയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. മജന്ത കളറിലുള്ള ചന്ദേരി സിൽക്ക് കുർത്ത സെറ്റാണ് അനുഷ്ക അണിഞ്ഞത്.
സുരീന ചൗധരി ഡിസൈനിൽ നിന്നുള്ളതാണ് അനുഷ്കയുടെ ഈ വസ്ത്രം. 11,000 രൂപയാണ് ഈ സൽവാർ സെറ്റിന്റെ വില.

എത്നിക് വസ്ത്രങ്ങളിലാണ് വിരാടും വിവാഹത്തിനെത്തിയത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രങ്ങൾ അണിയാൻ ഇഷ്ടപ്പെടുന്ന ഒരു താരമാണ് അനുഷ്ക. വസ്ത്രങ്ങളിലും മേക്കപ്പിലുമെല്ലാം ആ മിതത്വം എടുത്തുകാണാവുന്നതാണ്.