scorecardresearch
Latest News

സാരിയിൽ മനോഹരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം

സാരിയിൽ മനോഹരിയായി അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും തെലുങ്ക് സിനിമാ രംഗത്താണ് അനുപമ പരമേശ്വരൻ തിളങ്ങിയത്. ‘ബട്ടര്‍ഫ്ലൈ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം. ‘കാര്‍ത്തികേയ 2’ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന മറ്റൊരു തെലുങ്ക് സിനിമ.

സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ് അനുപമ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കാറുണ്ട്. സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അനുപമ അഭിനയിച്ചിട്ടുളളൂ. ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘മണിയറയിലെ അശോകൻ’ എന്നീ മലയാള ചിത്രങ്ങളിൽ അനുപമ അഭിനയിച്ചിരുന്നു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പി’ൽ അതിഥി വേഷത്തിൽ അനുപമ എത്തിയിരുന്നു.

Read More: സാരിയഴകിൽ അനുപമ പരമേശ്വരൻ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Anupama parameswaran new saree photos