നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി ആൻ അഗസ്റ്റിൻ. ഹരികുമാർ സംവിധാനം ചെയ്യുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെയാണ് ആൻ തിരികെ എത്തുന്നത്. എഴുത്തുകാരനായ എം മുകുന്ദനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകൻ.
ഇൻസ്റ്റഗ്രാമിൽ ത്രോബാക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ആൻ. സാരിയിൽ സുന്ദരിയായ ആനിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
‘എൽസമ്മയെന്ന ആൺകുട്ടി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായഗ്രാഹകന്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമയിൽ നിന്നും ആൻ ബ്രേക്ക് എടുത്തത്. 2015ൽ പുറത്തിറങ്ങിയ നീന, സോളോ (2017) എന്നീ ചിത്രങ്ങളിലാണ് ആൻ അഗസ്റ്റിൻ ഏറ്റവുമൊടുവിലായി അഭിനയിച്ചത്.
പെട്ടെന്നെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു വിവാഹമെന്നാണ് ആൻ ഒരഭിമുഖത്തിൽ പറഞ്ഞത്. “ഇരുപത്തി മൂന്ന് വയസ്സുള്ള കുട്ടിയുടെ തീരുമാനമായിരുന്നു അത്. പെട്ടെന്നെടുത്ത ഒരു തീരുമാനം. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും അറിയില്ല. എന്തായാലും ജീവിതത്തിൽ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാൻ,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആൻ മനസ്സു തുറന്നത്.
Read More: ബോൾഡ് ആൻഡ് സ്റ്റൈലിഷ് ബ്യൂട്ടിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ