ഏതു സ്ത്രീയേയും കൂടുതൽ സുന്ദരിയാക്കുന്ന വസ്ത്രങ്ങളിലൊന്നാണ് സാരി. അതുകൊണ്ടു തന്നെ, സെലിബ്രിറ്റികൾ അടക്കമുള്ള സ്ത്രീകളുടെ ഇഷ്ടവസ്ത്രങ്ങളിൽ സാരിയ്ക്കും ഒരു പ്രധാന റോളുണ്ട്. വിവാഹം പോലുള്ള മംഗളവേളകളിലും ഇന്ത്യന്‍ പരമ്പരാഗത വേഷമായ സാരിയ്ക്കുള്ള സ്ഥാനം മറ്റൊന്നിനുമില്ല. ഒരു വിവാഹചടങ്ങിന് ട്രെഡീഷണൽ കാഞ്ചീവരം സാരി അണിഞ്ഞെത്തിയ ആൻഡ്രിയ ജർമിയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ആൻഡ്രിയ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

@duuuggi

A post shared by Andrea Jeremiah (@therealandreajeremiah) on

View this post on Instagram

A post shared by Andrea Jeremiah (@therealandreajeremiah) on

പിങ്ക്- ഗോൾഡൻ ഗ്രീൻ കോമ്പിനേഷനിലുള്ള സാരിയിൽ അതീവസുന്ദരിയായാണ് ആൻഡ്രിയ ചിത്രങ്ങളിൽ നിറയുന്നത്. ട്രെഡീഷണൽ ശൈലിയിലുള്ള ഒരു സ്റ്റേറ്റ്‌മെന്റ് നെക്‌ലേസും വലിയ ജിമിക്കി കമ്മലും ആൻഡ്രിയയെ അതിസുന്ദരിയാക്കുന്നു.

‘അന്നയും റസൂലും’ എന്ന ചിത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ ആൻഡ്രിയയെ സുപരിചിതയാക്കിയത്. തമിഴ് സിനിമയിൽ തിരക്കുള്ള നായികയായിരുന്ന ആൻഡ്രിയ കുറച്ചുകാലം സിനിമയിൽ നിന്നും അകന്നു നിന്നിരുന്നു. കടുത്ത വിഷാദരോഗം കാരണമാണ് താൻ ബ്രേക്ക് എടുത്തതെന്നായിരുന്നു ആൻഡ്രിയയുടെ വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോ​ഗത്തിൽ എത്തിച്ചതെന്നും. രോഗത്തെ മറികടക്കാന്‍ ആയുർവേദവും യോഗയുമാണ് തന്നെ സഹായിച്ചതെന്നും ആൻഡ്രിയ തുറന്നു പറഞ്ഞിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയ ഇപ്പോള്‍.

പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിലെല്ലാം തന്റെ സാന്നിധ്യം തെളിയിച്ച ആൻഡ്രിയ ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

Read more: ഓരോ കഥാപാത്രങ്ങൾക്കും ഓരോ പെർഫ്യൂം; ആൻഡ്രിയ ജെർമിയ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook