scorecardresearch

ഷോർട് ഡ്രസിൽ ഗ്ലാമർ ലുക്കിൽ അനശ്വര രാജൻ

‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ

Anaswara Rajan, actress, ie malayalam

അനശ്വര രാജന്റെ ഗ്ലാമർ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഷോർട് ഡ്രസിൽ ബോൾഡ് ലുക്കിലാണ് താരം ചിത്രങ്ങളിലുള്ളത്. അതേസമയം, അനശ്വരയുടെ പുതിയ ചിത്രങ്ങൾക്കുനേരെയും സൈബർ ആക്രമണം ശക്തമാണ്. ഇതിനു മുൻപും വസ്ത്രധാരണത്തിന്റെ പേരിൽ അനശ്വരയ്ക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

‘തണ്ണീർമത്തൻ ദിനങ്ങൾ’ സിനിമയിലെ മികവാർന്ന അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനശ്വര രാജൻ. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ് നടിയുടേതായി അടുത്തിറങ്ങിയ സിനിമകൾ. ബോളിവുഡ് താരം ജോൺ എബ്രഹാം നിർമ്മാതാവാകുന്ന മലയാള സിനിമ ‘മൈക്കിൽ’ ആണ് അനശ്വര രാജന്റെ പുതിയ പ്രോജക്ട്.

‘ഉദാഹരണം സുജാത’യിലൂടെയാണ് അനശ്വര മലയാള സിനിമയിൽ അരങ്ങേറുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അനശ്വര അഭിനയിക്കുന്നത്. അനശ്വരയുടെ കരിയറിലെ വിജയ ചിത്രങ്ങളിലൊന്നാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. ഇതിലെ കീര്‍ത്തി എന്ന നായിക വേഷം അനശ്വരയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

Read More: ‘അണ്ടേ സുന്ദരാനികി’ പ്രൊമോഷന് സ്റ്റൈലിഷായി നസ്രിയ

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Anaswara rajan glamour photoshoot