‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനാർക്കലി മരിക്കാർ. ‘വിമാനം’, ‘മന്ദാരം’, ‘ഉയരെ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനാർക്കലിയായിരുന്നു ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് രണ്ടാം സീസണിലെ ഷോ സ്റ്റോപ്പറുകളിൽ ഒരാൾ. റാംപിൽ ചുവടുവെയ്ക്കുന്ന അനാർക്കലിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളോട് അനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ ആയിരുന്നു അനാർക്കലിയുടെ റാംപ് വാക്ക്. ദേശീയ അന്തര്‍ദേശീയ ഡിസൈനര്‍മാരും മോഡലുകളും ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗില്‍ അണിനിരന്നിരുന്നു.
ഗോൾഡൻ ബോർഡറോടു കൂടിയ മെറൂൺ സാരിയും യെല്ലോ ഓഫ് ബോർഡറോടു കൂടിയ ബ്ലൗസുമായിരുന്നു അനാർക്കലിയുടെ വേഷം.
ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാണാം
ഗ്ലോബൽ ഫാഷൻ വീക്കിന്റെ ഭാഗമായി നിരവധിയേറെ ഫാഷൻ ഷോകളാണ് കൊച്ചിയിൽ സംഘടിപ്പിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനറായ കമൽ രാജ് മണികാത്ത് ഡിസൈൻൻ ചെയ്ത വസ്ത്രങ്ങളും ഫാഷൻ ഷോയിൽ ശ്രദ്ധ കവർന്നു. ഇന്‍ഡിവുഡ് ബില്യണേഴ്‌സ് ക്ലബ് കേരള ചാപ്റ്ററിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളും വ്യവസായരംഗത്തെ പ്രതിഭകള്‍ക്കുള്ള ഇന്‍ഡിവുഡ് ബില്യണേഴ്സ് പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു.
Read more: ആരാണീ ‘സുന്ദരി’? സോഷ്യൽ മീഡിയ ചോദിക്കുന്നു