രൺബീർ കപൂറുമായുള്ള വിവാഹശേഷം ആദ്യമായ് പൊതുമധ്യത്തിൽ എത്തിയ ആലിയ ഭട്ടിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ ആലിയ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പിങ്ക് കുർത്ത സെറ്റിൽ സിംപിൾ ലുക്കിലായിരുന്നു ആലിയ.
രൺവീർ സിങ് നായകനാവുന്ന ‘റോക്കി ഓർ റാണി കി പ്രേം കഹാനി’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോകാനാണ് ആലിയ വിമാനത്താവളത്തിൽ എത്തിയത്. ആലിയയുടെ പിങ്ക് സൽവാർ സ്യൂട്ട് ആണ് ഫാഷൻ പ്രേമികൾക്ക് ഏറെ ഇഷ്ടമായത്.
ദേവ്നാഗ്രി ലേബലിന്റെ പിങ്ക് കുർത്തയാണ് ആലിയ ധരിച്ചത്. കുർത്തയ്ക്ക് ചേർന്ന പലാസോ പാന്റ്സും ഷീർ ഓർഗൻസ ദുപ്പട്ടയും താരത്തിന്റെ ഭംഗി കൂട്ടി. മിനിമൽ മേക്കപ്പിനൊപ്പം സിൽവർ കമ്മലുമാണ് ആലിയ അണിഞ്ഞത്. 18500 രൂപയാണ് ആലിയ ധരിച്ച കുർത്ത സെറ്റിന്റെ വില. ദേവ്നാഗ്രി വെബ്സൈറ്റിൽ ഈ കുർത്ത ലഭ്യമാണ്.

മുംബൈയിലെ അപ്പാർട്ട്മെന്റിൽ വച്ച് ഏപ്രിൽ 14 നാണ് രൺബീറും ആലിയയും വിവാഹിതരായത്. സിനിമാ ലോകത്തെ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Read More: താരസമ്പന്നമായി രണ്‍ബീര്‍-ആലിയ വിവാഹ പാര്‍ട്ടി; ചിത്രങ്ങള്‍