നവദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. രൺവീർ സിങ് നായകനാവുന്ന ‘റോക്കി ഓർ റാണി കി പ്രേം’ സിനിമയിലാണ് ആലിയ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോകാനായി മുംബൈയിലെ വിമാനത്താവളത്തിൽ എത്തിയ ആലിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
സിംപിൾ ലുക്കിലായിരുന്നു ആലിയ എത്തിയത്. ഓവർസൈസ്ഡ് ഷർട്ടിനൊപ്പം ഡെനിം ഷോർട്സുമാണ് ആലിയ തിരഞ്ഞെടുത്തത്. ബലേൻസിക ബ്രാൻഡിന്റേതാണ് ആലിയ ധരിച്ച ഷർട്ട്.
ആലിയയുടെ ഷർട്ടിന്റെ വില കേട്ട് അമ്പരക്കുകയാണ് ആരാധകർ. ബലേൻസിക വെബ്സൈറ്റിൽ ഈ ഷർട്ട് ലഭ്യമാണ്. 1,75 ഡോളർ (1,33,911 രൂപ) ആണ് ഷർട്ടിന്റെ വില.

ഏപ്രിൽ 14 നാണ് രൺബീറും ആലിയയും വിവാഹിതരായത്. മുംബൈയിലെ രൺബീറിന്റെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
Read More: പിങ്ക് കുർത്തയിൽ സിംപിൾ ലുക്കിൽ ആലിയ ഭട്ട്; വില അറിയാമോ?