കഴിഞ്ഞ ശനിയാഴ്ചയാണ് യൂറോപ്പിൽനിന്നും ആലിയ ഭട്ട് മുംബൈയിൽ മടങ്ങി എത്തിയത്. തന്റെ ആദ്യ ഹോളിവുഡ് ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ്ങിലായിരുന്നു ആലിയ. മുംബൈ വിമാനത്താവളത്തിൽ എത്തിയ ആലിയയെ സ്വീകരിക്കാൻ ഭർത്താവ് രൺബീർ കപൂർ എത്തിയിരുന്നു.
അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആലിയ വെളിപ്പെടുത്തിയത്. വിമാനത്താവളത്തിൽ എത്തിയ ആലിയയുടെ പുറത്തുവന്ന ചിത്രങ്ങളിൽ കുഞ്ഞുവയർ കാണാമായിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസിലായിരുന്നു ആലിയ. കയ്യിലൊരു ബാഗും ഉണ്ടായിരുന്നു.

ആലിയയുടെ ബാഗിന്റെ വില കേട്ട് ഞെട്ടുകയാണ് ആരാധകർ. അഡിഡാസ് ആൻഡ് ഗുസി കളക്ഷനിൽനിന്നുള്ളതായിരുന്നു ആലിയയുടെ വൈറ്റ് ബാഗ്. ഗുസ്സി വെബ്സൈറ്റിൽ ബാഗ് ലഭ്യമാണ്. 2,950 ഡോളർ (2.3 ലക്ഷം) ആണ് ബാഗിന്റെ വില.

ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരികെ മടങ്ങുമെന്ന് ഏതാനും ദിവസം മുൻപ് ആലിയ ആരാധകരെ അറിയിച്ചിരുന്നു. വളരെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ച ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മടങ്ങുന്നതില്‍ ഏറെ സങ്കടമുണ്ടെന്നും, എന്നാല്‍ തന്റെ ഭര്‍ത്താവിനെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ ആലിയ പറഞ്ഞിരുന്നു.