മലയാളം, തമിഴ് കടന്ന് തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഐശ്വര്യ ലക്ഷ്മി. സത്യദേവ് നായകാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഗോഡ്‍സെ’യിലൂടെയാണ് ഐശ്വര്യയുടെ തെലുങ്ക് എൻട്രി. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.
പ്രൊമോഷന്റെ ഭാഗമായുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. പ്രൊമോഷന്റെ രണ്ടാം ദിനത്തിൽനിന്നുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. സാരിയിലുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചത്. ചിത്രങ്ങളിൽ പുതിയ ഹെയർസ്റ്റൈലിലാണ് ഐശ്വര്യയുള്ളത്.
മലയാളത്തിൽ ‘അർച്ചന 31 നോട്ട്ഔട്ട്’ ആണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലും മലയാളത്തിലുമായി ഐശ്വര്യയുടേതായി ഒരുപിടി ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. ‘പൊന്നിയിൻ സെൽവൻ’ ആണ് ഇക്കൂട്ടത്തിലെ പ്രധാന സിനിമകളിലൊന്ന്.
Read More: സിനിമയിലെത്തിയത് ലോട്ടറിയടിച്ച പോലെയാണ്: ഐശ്വര്യ ലക്ഷ്മി