നടി, വ്ളോഗർ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ അഹാന സോഷ്യൽ മീഡിയയിലെയും താരമാണ്. തന്റെ യാത്രാവിശേഷങ്ങളും ഫാഷൻ ട്രെൻഡുകളും പുത്തൻ ഫോട്ടോഷൂട്ടുകളുമൊക്കെ ഇടയ്ക്ക് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ, മാലിദ്വീപ് യാത്രയിൽ നിന്നും പകർത്തിയ ചിത്രങ്ങളും അഹാന ഷെയർ ചെയ്തിരുന്നു.
Read more: ഭൂമിയിലെ പറുദ്ദീസയിൽ; മാലിദ്വീപ് ചിത്രങ്ങളുമായി അഹാന
അഹാനയുടെ ഒരുചിത്രവും അതിൽ അഹാന ധരിച്ച ഡ്രസ്സുമാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. ഡച്ച് ബ്രാൻഡായ വെറോമോഡയുടെ പർപ്പിൾ കളറിലുള്ള ടോപ്പിക്കൽ പ്രിന്റ് ടോപ്പാണ് അഹാനയണിഞ്ഞത്. ഇതിന് 2,799 രൂപയാണ് വില.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലിംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.