മാലിദ്വീപ് യാത്രയ്ക്കിടയിൽ പകർത്തിയ അഹാനയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ബ്ലൂ, അക്വാ ബ്ലൂ കളർ കോമ്പിനേഷനിലുള്ള മനോഹരമായൊരു സ്വിം സ്യൂട്ടായിരുന്നു അഹാന ചിത്രങ്ങളിൽ അണിഞ്ഞത്.
അഹാനയണിഞ്ഞ ആ സ്വാൻ ലേക്ക് സ്വിം സ്യൂട്ട് ഡ്രസ്സിന് 3,750 രൂപയാണ് വില വരുന്നത്. ഫാൻസിപാന്റ് സ്റ്റോറിൽ നിന്നും പർച്ചെയ്സ് ചെയ്തതാണ് ഈ ഡ്രസ്സ്.

രണ്ടുവർഷം മുൻപ് തന്റെ ഹൃദയം കവർന്ന, ഭൂമിയിലെ പറുദ്ദീസയെന്നു വിശേഷിപ്പിക്കാവുന്ന മാലിദ്വീപിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് അഹാന.
Read more: അഹാനയും ഹൻസികയും ധരിച്ച ഈ ഡ്രസ്സിന്റെ വിലയറിയാമോ?
മാലിദ്വീപ് എന്നറിയപ്പെടുന്ന ഈ പറുദ്ദീസയിൽ രണ്ടുവർഷം മുൻപ് ഞാനുപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി ചെന്നപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ അഹാന പങ്കുവച്ചത്.
അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.