തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി ഒരുപോലെ ആരാധക സ്നേഹം നേടിയെടുത്ത നടിയാണ് സ്നേഹ. കുഞ്ചാക്കോ ബോബന്റെ ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്കുള്ള സ്നേഹയുടെ വരവ്. പിന്നീട് തുറുപ്പുഗുലാൻ, ശിക്കാർ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
സോഷ്യൽ മീഡിയയിലും ആക്ടീവായ സ്നേഹ ലെഹങ്കയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. അതിസുന്ദരിയായ സ്നേഹയെയാണ് ചിത്രങ്ങളിൽ കാണാനാവുക. ”ചിലപ്പോൾ ഒരു നിമിഷത്തിന്റെ യഥാർത്ഥ മൂല്യം അതൊരു ഓർമ്മയായി മാറുന്നതുവരെ നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ലെ”ന്നാണ് ഫൊട്ടോകൾക്കൊപ്പം സ്നേഹ കുറിച്ചത്.
നടൻ പ്രസന്നയുമായുള്ള വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് സ്നേഹ. ‘പട്ടാസ്’ സിനിമയായിരുന്നു സ്നേഹയുടേതായി അവസാനം പുറത്തിറങ്ങിയത്. ധനുഷ് ആയിരുന്നു ചിത്രത്തിലെ നായകൻ.
Read More: സഹോദരിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി സ്നേഹ; വീഡിയോ