scorecardresearch
Latest News

കാന്ത സാരിയിൽ തിളങ്ങി മൗനി റോയ്; ഈ സാരിയുടെ വിലയറിയാമോ?

പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെടുന്ന ഒരു പ്രത്യേകതരം എംബ്രോയ്ഡറി ക്രാഫ്റ്റാണ് കാന്ത

കാന്ത സാരിയിൽ തിളങ്ങി മൗനി റോയ്; ഈ സാരിയുടെ വിലയറിയാമോ?

മോഡേൺ വസ്ത്രങ്ങളും സാരിയുമെല്ലാം മനോഹരമായി ഇണങ്ങുന്ന ഒരാളാണ് ബോളിവുഡ് താരം മൗനി റായ്. മനോഹരമായ ഒരു കാന്ത സാരി അണിഞ്ഞ ചിത്രം കഴിഞ്ഞ ദിവസം മൗനി റോയ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. സാരിയ്ക്ക് ഇണങ്ങിയ സ്ലീവ്‌ലെസ് ബ്ലൗസും സ്‌റ്റേറ്റ്‌മെന്റ് ഗോൾഡ് കമ്മലുമണിഞ്ഞ് അതീവ സുന്ദരിയായ മൗനിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നിവിടങ്ങളിലും ബംഗ്ലാദേശിലും നിർമ്മിക്കപ്പെടുന്ന ഒരു പ്രത്യേകതരം എംബ്രോയ്ഡറി ക്രാഫ്റ്റാണ് കാന്ത.

ദൃഷ്ടി & സഹബിയ ബ്രാൻഡിൽ നിന്നുള്ള ഈ കാന്ത സാരിയ്ക്ക് 22,000 രൂപയാണ് വില.

മിനി സ്ക്രീൻ പ്രേക്ഷകർക്കും സിനിമാപ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് മൗനി റായ്. ‘നാഗീൻ’ എന്ന ഹിന്ദി സീരിയലാണ് മൗനിയെ പ്രശസ്തയാക്കിയത്. ‘നാഗകന്യക’ എന്ന പേരിൽ സീരിയൽ മലയാളത്തിലും മൊഴിമാറ്റി സംപ്രേക്ഷണം ചെയ്തിരുന്നു. അതിനാൽ മലയാളികൾക്കും ഏറെ സുപരിചിതയാണ് മൗനി. അതുമാത്രമല്ല, മൗനിയുടെ കേരള ബന്ധം. മൗനിയുടെ ഭർത്താവ് സൂരജ് നമ്പ്യാരും മലയാളിയാണ്. ജനുവരി 27 ന് ഗോവയിൽ വെച്ചായിരുന്നു മൗനിയുടെയുടെയും സൂരജിന്റെയും വിവാഹം. ദുബായിൽ ബാങ്കറായി ജോലി ചെയ്യുകയാണ് സൂരജ് നമ്പ്യാർ.

ഏക്താ കപൂറിന്റെ ‘ക്യൂംകി സാസ് ഭി കഭി ബഹു തി’ എന്ന സീരിയലിലൂടെയാണ് മൗനി അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് കസ്തൂരി, ദോ സഹേലിയാൻ, ദേവോം കാ ദേവ് മഹാദേവ്, ജുനൂൻ തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. എന്നാൽ നാഗീൻ എന്ന സീരിയലിലെ നാഗകന്യക വേഷമാണ് മൗനിയെ താരമാക്കിയത്.

അക്ഷയ് കുമാർ നായകനായ ‘ഗോൾഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മൗനി അരങ്ങേറ്റം കുറിച്ചിരുന്നു. കെജിഎഫിന്റെ ഹിന്ദി റീമേക്കിൽ ‘ഗലി ഗലി’ എന്ന ഐറ്റം ഗാനത്തിലും മൗനി അഭിനയിച്ചിരുന്നു. റോമിയോ അക്ബർ വാൾട്ടർ, മെയ്ഡ് ഇൻ ചൈന എന്നിവയാണ് മൗനിയുടെ മറ്റ് ചിത്രങ്ങൾ. രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിലും മൗനി അഭിനയിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Actress mouni roy wearing kantha saree price