scorecardresearch

കസവും പോൾകയും അജ്റകും ഒത്തുചേരുമ്പോൾ; ഓണക്കാല ഫാഷനുമായി മഡോണ

കസവിന്റെയും പോൾക ഡിസൈനിന്റെയും അജ്റക് പ്രിന്റിന്റെയും ഫ്യൂഷനാണ് ഡ്രസ്സിന്റെ സവിശേഷത

കസവും പോൾകയും അജ്റകും ഒത്തുചേരുമ്പോൾ; ഓണക്കാല ഫാഷനുമായി മഡോണ

ഓണക്കാലത്ത് കേരളക്കരയ്ക്ക് ഒപ്പം സജീവമാവുന്ന ഒന്നാണ് വസ്ത്രവിപണിയും. ഓണക്കാലത്ത് വേറിട്ട ഫാഷനുകൾ എത്തിക്കാൻ ഡിസൈനർമാർ തമ്മിലും മത്സരമാണ്. താരങ്ങളുടെ ഓണം ഫോട്ടോഷൂട്ടുകളുടെയും ഔട്ട്‌ലുക്കുകളുടെയും വിശേഷങ്ങളറിയാൻ ഫാഷൻ പ്രേമികൾക്കും താൽപ്പര്യമാണ്.

നടി മഡോണ സെബാസ്റ്റ്യൻ ഷെയർ ചെയ്ത പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടുന്നത്. കസവിന്റെയും പോൾക ഡിസൈനിന്റെയും അജ്റക് പ്രിന്റിന്റെയുമെല്ലാം ഫ്യൂഷനാണ് മഡോണ അണിഞ്ഞ പട്ടുപാവാടയിലും ബ്ലൗസിലും കാണാനാവുക. പാവാടയിൽ പോൾക ഡോട്ടും കസവുമാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. അതേസമയം, അജ്റക് ഡിസൈനുള്ള മൊഡാൾ സിൽക്കാണ് ഫുൾസ്ളീവ് ബ്ലൗസിന്റെ ഹൈലൈറ്റ്. റെയ്മീസ് ഡിസൈനർ ബൊട്ടീക്കാണ് മനോഹരമായ ഈ ഡ്രസ്സ് ഒരുക്കിയിരിക്കുന്നത്.

‘പ്രേമ’ത്തിലെ സെലിൻ​ ആയെത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മഡോണ. അഭിനയത്തിനൊപ്പം മോഡലിംഗ് രംഗത്തും സജീവമാണ് താരം. മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും സ്ഥിര സാന്നിധ്യമാണ് മഡോണ ഇപ്പോൾ. അഭിനയത്തിനൊപ്പം സംഗീതത്തിലും താൽപ്പര്യമുള്ള മഡോണ നല്ലൊരു ഗായിക കൂടിയാണ്.

Stay updated with the latest news headlines and all the latest Fashion news download Indian Express Malayalam App.

Web Title: Actress madonna sebastian onam 2022 photoshoot