ഫാഷന് പേര് കേട്ടതാണ് ബോളിവുഡ്. വ്യത്യസ്‌ത രൂപത്തിലും ഞെട്ടിക്കുന്ന ഫാഷനിലുമാണ് ബോളിവുഡ് താരങ്ങൾ മിക്ക വേദിയിലും എത്താറ്. ഇതെല്ലാം ഫാഷൻ ലോകത്ത് ചർച്ചയാവാറുമുണ്ട്. ദീപികയും കത്രീനയും ഫാഷൻ ലോകത്തെ ചർച്ചാ വിഷയങ്ങളാണ്. സ്റ്റൈലിലും ലുക്കിലും ആരാണ് മികച്ചതെന്ന് പറയാൻ പറ്റാത്ത വിധം വേറിട്ടതാണ് ഓരോ താരത്തിന്റെ ഫാഷനും. താരങ്ങളുടെ വ്യത്യസ്‌ത ലുക്കിലുളള ചില ചിത്രങ്ങളിലൂടെ…

വസ്ത്രധാരണത്തിൽ പലപ്പോഴും വ്യത്യസ്‌തത കൊണ്ടുവരുന്ന താരമാണ് ദീപിക പദുക്കോൺ. മോഡേൺ ലുക്കിലായാലും നാടൻ വേഷത്തിലായാലും നല്ല സ്‌റ്റൈലൻ ലുക്കിലാണ് മിക്ക വേദികളിലും ദീപികയെത്താറ്.

deepika padukone

പലപ്പോഴും ആരാധകരെ ഞെട്ടിക്കുന്ന ലുക്കിലാണ് കത്രീനയെത്താറ്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ടവ്വൽ സീരിസിലെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. വസ്‌ത്രധാരണത്തിൽ തന്റേതായ ശൈലിയുളള താരമാണ് കത്രീന.

katrina kaif

ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുകയാണ് പ്രിയ നായിക പ്രിയങ്ക ചോപ്ര. അവാർഡ് നിശകളിലും മ​റ്റ് പൊതു വേദികളിലും കിടിലൻ ലുക്കിലാണ് പ്രിയങ്കയെത്താറ്.

priyanka chopra

സ്വതസിദ്ധമായ അഭിനയവും കുസൃതിയും കൊണ്ട് പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ നടിയാണ് ആലിയ ഭട്ട്. ആലിയയുടെ ഫാഷനും സിനിമാ പ്രേമികൾക്കിടയിലെ ചർച്ചാ വിഷയങ്ങളിലൊന്നാണ്. വളരെ സിംപിളും സ്റ്റൈലിഷുമായാണ് ആലിയ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുളളത്.

alia bhatt

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ