പ്രണയിക്കുന്നതിലൂടെ സന്തോഷം മാത്രമല്ല നിങ്ങൾക്ക് ലഭിക്കുക. നിങ്ങളുടെ ആരോഗ്യത്തെ കൂടിയാണ് അത് സംരക്ഷിക്കുക. കാലിഫോർണിയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേൺ വിർജീനിയയിലെ ഗവേഷകരാണ് ഇത് പറയുന്നത്. പ്രണയിക്കുന്നത് തലച്ചോറിലെ 12 ഇടങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ ഇടയാക്കും. ഇത് തലച്ചോറിനെ ഉന്മത്തമാക്കും.

തലച്ചോറിലെ ഡോപ്പാമിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ അളവാണ് പ്രണയത്തെ നിയന്ത്രിക്കുന്നത്. പ്രണയാനുഭവങ്ങൾ നൽകുന്നത് കൂടാതെ ഈ ഹോർമോണുകൾ സമ്മർദ്ദം, ഉത്കണ്ഠ എന്നിവയെ ഒഴിവാക്കുന്നു.

പ്രണയിക്കുന്ന വ്യക്തിയെ ആശ്ലേഷിക്കുന്നത് രക്ത സമ്മർദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് കോംപ്രിഹെൻസീവ് സൈക്കോളജി എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പറയുന്നത്. ആശ്ലേഷിക്കുന്ന സമയത്ത് തലച്ചോർ ഉയർന്ന അളവിൽ ഓക്സിടോസിൻ ഉൽപ്പാദിപ്പിക്കുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു.

പ്രണയിക്കുക, സ്നേഹ ബന്ധത്തിൽ ഏർപ്പെടുക മുതലായവ മനുഷ്യരുടെ മാനസിക ആരോഗ്യത്തെയും വൈകാരിക തലങ്ങളേയും ബാധിക്കുമെന്ന് മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ സൈക്കോളജിസ്റ്റായ പ്രൊഫ.കാരി കൂപ്പർ പറഞ്ഞു.

മാനസിക ആരോഗ്യം കൂടാതെ അലർജികളും മറ്റു രോഗബാധയും തടയാൻ പ്രണയം സഹായിക്കുമെന്നാണ് സൈക്കോന്യൂറോ എൻഡോക്രൈനോജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 50 വനിതകളെ ഉൾപ്പെടുത്തി രണ്ട് വർഷ കാലയളവിൽ നടത്തിയ പഠനത്തിൽ പ്രണയിക്കുന്നത് അലർജി, ഇൻഫെക്ഷൻ തുടങ്ങിയവ തടയുമെന്നാണ് തെളിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook