ഓഗസ്റ്റ് എട്ടിനായിരുന്നു നടൻ ഫഹദ് ഫാസിലിന്റെ 40-ാം ജന്മദിനം. സിനിമ സീരിയൽ നടനും ബിഗ് ബോസ് താരവുമായ റോൺസൻ വിൻസെന്റിന്റെ ജന്മദിനവും ഇന്നലെയായിരുന്നു.
നസ്രിയയ്ക്കും കുടുംബത്തിനുമൊപ്പമായിരുന്നു ഫഹദിന്റെ ജന്മദിനാഘോഷം. അതേസമയം, ബിഗ് ബോസിലെ സഹമത്സരാർത്ഥികളായിരുന്ന ജാസ്മിൻ, റിയാസ്, നിമിഷ എന്നിവർക്കും ഭാര്യ ഡോക്ടർ നീരജയ്ക്കും ഒപ്പമായിരുന്നു റോൺസന്റെ ആഘോഷം.
ഫഹദിന്റെയും റോൺസന്റെയും പിറന്നാൾ ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. കൂട്ടത്തിൽ കൗതുകം പകരുന്ന ചില ചിത്രങ്ങളുമുണ്ട്.
നസ്രിയ ധരിച്ച ഫഫ തൊപ്പിയാണ് അതിലൊന്ന്. ഫഹദ് ഫാസിലിനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഫഫ എന്നത്. കേക്ക് കട്ടിംഗ് ചടങ്ങിനിടെ നസ്രിയ ധരിച്ച തൊപ്പിയിലാണ് ഫഫ എന്നെഴുതിയിരിക്കുന്നത്.

റോൺസന്റെ ജന്മദിനാഘോഷങ്ങൾ വയനാട്ടിലെ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു. ഒരേ ഗ്രാഫിറ്റി ഡിസൈനുകളുള്ള ടീഷർട്ടായിരുന്നു നിമിഷയും റിയാസും ജാസ്മിനും റോൺസണും ധരിച്ചത്. ‘ഞാൻ ആ സ്കൂളിൽ അല്ല ലാലേട്ടാ പഠിച്ചത്’ എന്നാണ് നാലുപേരുടെയും ടീഷർട്ടിലെ വരികൾ.
ബിഗ് ബോസ് വീട്ടിൽ, നിമിഷയും ലക്ഷ്മിപ്രിയയും തമ്മിലുണ്ടായ ഒരു വഴക്കിനെ കുറിച്ച് വീക്ക്ലി എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചപ്പോൾ നിമിഷ പറഞ്ഞ ഡയലോഗാണിത്.