മുടിയുടെ ഉള്ള് കുറയുന്നുണ്ടോ? ഈ കാര്യങ്ങൾ ചെയ്യൂ

ആരോഗ്യകരമായ മുടിക്ക് മതിയായ ഉറക്കം ആവശ്യമാണ്

postpartum hair loss tips, postpartum hair loss, മുടികൊഴിച്ചിൽ Hair fall tips, postpartum hair loss remedies, postpartum hairloss diet, why does postpartum hair loss happen, easy tips for postpartum hair loss

മുടി കൊഴിച്ചിലും മുടിയുടെ ഉള്ള് കുറയുന്നതും പലരും നേരിടുന്നൊരു പ്രശ്നമാണ്. ഇതിന് പലവിധ പ്രതിവിധികൾ തേടുന്നതിനു മുൻപായി ഒരു പ്രൊഫഷണലിനെ സമീപിക്കുന്നത് ബുദ്ധിപരമാണ്. അതോടൊപ്പം തന്നെ നമുക്ക് ചെയ്യാൻ കഴിയാവുന്ന ചില കാര്യങ്ങളുണ്ട്. ഡെർമറ്റോളജിസ്റ്റ് ഡോ.സു മുടി കൊഴിച്ചിൽ മൂലം ഉണ്ടാകുന്ന ഉള്ള് കുറയുന്ന പ്രശ്നം പരിഹരിക്കാൻ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ചില ലളിതമായ കാര്യങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

മതിയായ ഉറക്കം: ആരോഗ്യകരമായ മുടിക്ക് മതിയായ ഉറക്കം ആവശ്യമാണ്. ഉറക്കമില്ലായ്മ മുടി കൊഴിച്ചിലിന് കാരണമാകും.

സമ്മർദം ഒഴിവാക്കാനുള്ള കാര്യങ്ങൾ: പതിവായി വ്യായാമം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു. സമ്മർദം നിയന്ത്രിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.

മൾട്ടി വൈറ്റമിനുകൾ: മുടിയുടെ ബലത്തിനും കനത്തിനും ഇരുമ്പ്, ഫോളിക് ആസിഡ്, സിങ്ക് എന്നിവ ആവശ്യമാണ്. ഇവയിൽ എന്തെങ്കിലും തരത്തിലുള്ള കുറവുണ്ടെങ്കിൽ, നിങ്ങൾക്ക് മൾട്ടി വൈറ്റമിനുകൾ ആവശ്യമുണ്ടോയെന്ന് ആരോഗ്യ വിദഗ്ധരോട് ചോദിക്കുക.

ഫോളിക് ആസിഡ്: ഇത് കോശ പുനരുജ്ജീവനത്തിന് സഹായിക്കുന്ന ഒരു തരം ബി-വിറ്റാമിൻ ആണ്.

ബയോട്ടിൻ: വിറ്റാമിൻ ബി-7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ പരിപ്പ്, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്നു.

വെള്ളം കുടിക്കുക: ദിവസവും 3-4 ലിറ്റർ വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താനും മുടിയിഴകൾ ആരോഗ്യകരമായി നിലനിർത്താനും കഴിയും.

Read More: അടുക്കളയിലുള്ള മൂന്ന് ചേരുവകൾ കൊണ്ട് നീണ്ടതും ഇടതൂർന്നതുമായ മുടി സ്വന്തമാക്കാം

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Facing hair thinning issues heres what you can do to remedy the problem

Next Story
തിളങ്ങുന്ന ചർമ്മത്തിന് നാലു സിംപിൾ ടിപ്‌സ്skin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com