ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനായി വിവിധ രീതിയിലുളള ഫെയ്സ് പാക്കുകള്‍ ഉപയോഗിക്കാറുണ്ട്. വീട്ടില്‍ സ്ഥിരമായി നമ്മള് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ കൊണ്ട് ഫെയ്സ് പാക്ക് നിര്‍മ്മിക്കാം എന്നത് എല്ലാവര്ക്കും അറിയാം. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന സാധനങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഫെയ്സ് പാക്ക് ഉണ്ടാക്കാം എന്നു പറയുകയാണ് ‘ബ്യൂട്ടിഫുള്‍ യൂ ടിപ്പ്’ എന്ന ഇന്‍സ്റ്റഗ്രാം പേജ്. ഇതു ചെയ്യുന്നതിലൂടെ മുഖത്തിനു തിളക്കം നല്‍കുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ഉരുളക്കിഴങ്ങ്, നാരങ്ങ, തക്കാളി എന്നിവയാണ് ഇതിനു ആവശ്യമായ പദാര്‍ത്ഥങ്ങള്‍. ഇവ അര മുറി വീതം എടുത്ത് മികസി ഉപയോഗിച്ചു നന്നായി അരച്ചെടുക്കുക. ഇതില്‍ നിന്നു അരിപ്പയുടെ സഹായത്തോടെ നീരു വേര്ത്തിക്കാം. ഈ നീരിലേയ്ക്കു ഒരു ടീ സ്പൂണ്‍ മഞ്ഞള്‍പൊടി, കടലപൊടി എന്നിവ ചേര്‍ത്ത് കുഴമ്പു രൂപത്തിലാകുമ്പോള്‍ മുഖത്തു പുരട്ടാവുന്നതാണ്. 15 മിനിറ്റുകള്‍ക്കു ശേഷം ഇതു പാല് ഉപയോഗിച്ച് തുടച്ചുനീക്കാം.
ഇടവിട്ട ദിവസങ്ങളില്‍ ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്കു മൃദുലമായ ചര്‍മ്മം സ്വന്തമാക്കാം. മാത്രമല്ല ചര്‍മ്മത്തിന്റെ തിളക്കവും നിലനില്‍ത്താം.