തിരക്കേറിയ ജീവിതത്തിനിടയിൽ ചർമ്മ സംരക്ഷണത്തിന് സമയം കിട്ടാറില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്. അവർക്കായ് മിനിറ്റുകൾക്കുള്ളിൽ ചർമ്മം തിളങ്ങാനുള്ളൊരു ഫെയ്സ്മാസ്ക്കിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ഗീതിക മിട്ടൽ. മിനിറ്റുകൾക്കുള്ളിൽ തിളങ്ങുന്ന ചർമ്മം നേടാമെന്നാണ് അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
എളുപ്പത്തിൽ ലഭ്യമായ വെറും മൂന്നു ചേരുവകൾ ഉപയോഗിച്ച് ഈ ഫെയ്സ്മാസ്ക് തയ്യാറാക്കാം. ഇത് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. ഈ ഫെയ്സ്മാസ്ക് തയ്യാറാക്കാൻ വളരെ എളുപ്പവുമാണെന്നും അവർ പറഞ്ഞു. ഒരു ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, 2 ടേബിൾസ്പൂൺ കടല മാവ്, രണ്ടര ടേബിൾ സ്പൂൺ മാതളനാരങ്ങ ജ്യൂസ് എന്നിവയാണ് ഈ ഫെയ്സ്മാസ്ക് തയ്യാറാക്കാൻ വേണ്ടത്.
വരണ്ടതും മങ്ങിയതുമായ ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകുന്നതാണ് മാതളനാരങ്ങ ജ്യൂസ്. മുഖക്കുരുവിനെതിരെ പോരാടാൻ സഹായിക്കുന്ന സിങ്ക് ധാരാളമായി കടല മാവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. കറ്റാർവാഴ വരണ്ട ചർമ്മത്തെ സഹായിക്കുകയും ഈർപ്പം നൽകുകയും ചെയ്യുന്നു.
Read More: ചർമ്മത്തിൽ ഈ എണ്ണ ഉപയോഗിക്കുന്നത് നിർത്തൂ