മുഖത്തിന്റെ ഭംഗി കൂട്ടുന്നതിന് പുരികവും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. കട്ടിയുള്ള പുരികം ഏതൊരു പെണ്ണിന്റെയും മോഹമാണ്. പുരികം കൊഴിയുന്നത് ചിലരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. അണുബാധകളും ചർമ്മപ്രശ്നങ്ങളും മുതൽ ഹോർമോൺ വ്യതിയാനങ്ങൾ വരെ, പല കാരണങ്ങളാൽ പുരികത്തിന്റെ കനം കുറയാം.
പുരികത്തിന്റെ കട്ടി കുറയുന്നതിന്റെ ചില കാരണങ്ങൾ വിശദീകരിച്ചിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചൽ പന്ത്.
തൈറോയ്ഡ് കുറവ്
പുരികം കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാർ. തൈറോയിഡിന്റെ അമിത പ്രവർത്തനവും കുറവും മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് അവർ പറഞ്ഞു.
അലോപ്പീസിയ ഏരിയറ്റ
‘അലോപ്പീസിയ ഏരിയറ്റ’ എന്ന മുടികൊഴിച്ചിൽ രോഗമാണ് പുരികത്തിന്റെ കനം കുറയുന്നതിന്റെ മറ്റൊരു കാരണം. രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അലോപ്പീസിയ ഏരിയറ്റ.
പ്രായം
പുരികം കനംകുറഞ്ഞതിലേക്ക് നയിക്കുന്നതിന്റെ മറ്റൊരു കാരണം പ്രായമാകലാണ്. 45 വയസ്സ് കഴിഞ്ഞാൽ പുരികങ്ങൾ കനം കുറഞ്ഞതായി കാണപ്പെടുമെന്ന് ഡോക്ടർ പന്ത് വ്യക്തമാക്കി.
ഹെൽത്ത്ലൈൻ അനുസരിച്ച്, പോഷകങ്ങളുടെ കുറവ്, എക്സിമ, സോറിയാസിസ്, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്, സെബോറെഹിക് ഡെർമറ്റൈറ്റിസ്, റിംഗ്വോം എന്നിവ പുരികം കനം കുറയുന്നതിന്റെ മറ്റ് കാരണങ്ങളാണ്.
Read More: ശരീര സംരക്ഷണം: ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ