/indian-express-malayalam/media/media_files/2025/11/04/hair-care-with-onion-coffee-toner-fi-2025-11-04-15-46-15.jpg)
തലമുടി വളർച്ച മെച്ചപ്പെടുത്താൻ സവാളയിലെ സൾഫർ സഹായിക്കും | ചിത്രം: ഫ്രീപിക്
മുടി കൊഴിച്ചിൽ, മുടിക്ക് കട്ടി കുറയുന്നത്, വളർച്ചയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ന് പലരുടെയും ആത്മവിശ്വാസം കെടുത്താറുണ്ട്. വില കൂടിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചിട്ടും ഫലം കാണാത്തവർക്ക് പരീക്ഷിക്കാൻ കഴിയുന്ന, പ്രകൃതിദത്തമായ ഒരു ഉപാധിയാണ് സവാള നീരും കാപ്പിപ്പൊടിയും ചേർത്ത ഹെയർ ടോണിക്. ഈ രണ്ട് അടുക്കള ചേരുവകളും ഒറ്റയ്ക്ക് മുടിക്ക് ഗുണങ്ങൾ നൽകുമ്പോൾ, ഒരുമിച്ച് ഉപയോഗിക്കുമ്പോൾ അതിന്റെ ഫലം അത്ഭുതകരമാകും.
Also Read: നര മറയ്ക്കാൻ മാത്രമല്ല കരുത്തുറ്റ തലമുടിയും നേടാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി
സവാളയിലെ സൾഫർ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുമ്പോൾ, കാപ്പിയിലെ കഫീൻ മുടി വേരുകളെ ഉത്തേജിപ്പിക്കുകയും കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കെമിക്കലുകൾ ഇല്ലാത്ത ഈ ടോണിക്, തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച്, മുടി കട്ടിയോടും ആരോഗ്യത്തോടും വളരാൻ സഹായിക്കുന്നു.
Also Read:നര മറയ്ക്കാൻ മാത്രമല്ല കരുത്തുറ്റ തലമുടിയും നേടാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി
ചേരുവകൾ
- സവാള- 2
- വെള്ളം- 2 ടേബിൾസ്പൂൺ
- കാപ്പിപ്പൊടി- 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
രണ്ട് സവാള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. അതിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കാം. ഒരു കോട്ടൺ തുണി ഉപയോഗിച്ച് അതിൻ്റെ ജ്യൂസ് അരിച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടീസ്പൂൺ കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. തലമുടി പലഭാഗങ്ങളായി തിരിക്കാം. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തി പുരട്ടി 5 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 40 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
Also Read:തേയിലപ്പൊടി ഒരു സ്പൂൺ ഉണ്ടെങ്കിൽ ഇനി തിളക്കമുള്ള മുടിയും യുവത്വം തുളുമ്പുന്ന ചർമ്മവും സ്വന്തമാക്കാം
ഉപയോഗിക്കേണ്ട വിധം
- തലമുടി ഒരു ഷവർ ക്യാപ്പോ, ടവ്വലോ ഉപയോഗിച്ച് കവർ ചെയ്യാം.
- വെള്ളം ഉപയോഗിച്ച് കഴുകിയതിനു ശേഷം വീര്യം കുറഞ്ഞ ഹെർബൽ ഷാമ്പൂ കൂടി ഉപയോഗിച്ച് മുടി കഴുകി കളയാം.
- ശേഷം തേങ്ങാപ്പാൽ അല്ലെങ്കിൽ കറ്റാർവാഴ ജെൽ കണ്ടീഷ്ണറായി പുരട്ടാം.
- ഉണങ്ങിയതിനു ശേഷം ഭൃംഗരാജ് എണ്ണ പുരട്ടാം. ഇത് മുടിക്ക് തിളക്കവും പോഷണവും നൽകും.
- ആഴ്ചയിൽ മൂന്ന് തവണ ഇത് ഉപയോഗിക്കാം.
- ഇത് കൂടുതൽ ഗുണകരമാകാൻ എള്ളെണ്ണ, നെല്ലിക്ക, എന്നിവ ഉപയോഗിക്കാം.
ഗുണങ്ങൾ
- സവാളയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് കെരാട്ടിൻ ഉത്പാദനം മെച്ചപ്പെടുത്തി ഹെയർ ഫോളിക്കിളുകളെ കരുത്തുറ്റതാക്കും. കൂടാതെ മുടി വളർച്ചയും മെച്ചപ്പെടുത്തും.
- കാപ്പിപ്പൊടി ശിരോചർമ്മത്തിലേയ്ക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും.
- ഇവ രണ്ടും ചേരുമ്പോൾ തലമുടി വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ശിരോചർമ്മത്തിലുണ്ടാക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഡൈ ഇല്ലാതെ കറുപ്പിക്കാം, തലമുടിയുടെ നഷ്ടപ്പെട്ട നിറം വീണ്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us