scorecardresearch
Latest News

ചർമ്മത്തിന് ചേരുന്ന സൺസ്‌ക്രീൻ തിരഞ്ഞെടുക്കുന്നതിനുള്ള ചില ടിപ്‌സുകൾ

സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾ, ചർമ്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ ഏതെന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണ്

ചർമ്മത്തിന് ചേരുന്ന സൺസ്‌ക്രീൻ തിരഞ്ഞെടുക്കുന്നതിനുള്ള ചില ടിപ്‌സുകൾ

വേനൽക്കാലത്ത് സൂര്യപ്രകാശമേൽക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഹാനികരമാണ്. സൺസ്‌ക്രീൻ ഉപയോഗിക്കാത്തതിന്റെ ഫലമായി ചർമ്മത്തിലെ അകാല വാർധക്യം, പിഗ്മെന്റേഷൻ, ത്വക്ക് കാൻസർ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലരെയും അലട്ടാറുണ്ടെന്ന് പല ഡെർമറ്റോളജിസ്റ്റുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ചർമ്മത്തെ സംരക്ഷിക്കാൻ ബ്രോഡ്-സ്പെക്‌ട്രം പരിരക്ഷ നൽകുന്ന (UVA, UVB രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു), 30-ഓ അതിലധികമോ SPF ഉള്ളതും ജലത്തെ പ്രതിരോധിക്കുന്നതുമായ ഒരു സൺസ്‌ക്രീൻ ഉപയോഗിക്കാൻ അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി എല്ലാവരോടും ശുപാർശ ചെയ്യുന്നു. ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുമ്പോൾ, ചർമ്മത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ ഏതെന്ന് മനസ്സിലാക്കേണ്ടതും പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.മാളവിക കോഹ്‌ലി പറഞ്ഞു.

SPF അളവ് നോക്കുക

സൺസ്ക്രീനുകളിലെ SPF (സൺ പ്രൊട്ടക്ഷൻ ഫാക്ടർ) അളവ് നോക്കുക. എത്രത്തോളമാണോ സണ്‍സ്‌ക്രീനുകളുടെ എസ്പിഎഫിന്റെ അളവ് അത്രത്തോളം അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കും. അധികനേരം പുറത്തു ചെലലവഴിക്കുന്ന ആളാണെങ്കില്‍ എസ്പിഎഫ് കൂടുതലുള്ള സൺസ്ക്രീനുകൾ ഉപയോഗിക്കണം. പകൽ സമയത്ത് എപ്പോൾ പുറത്തിറങ്ങിയാലും സൺസ്ക്രീൻ ഉപയോഗിക്കണം.

ബ്രോഡ്-സ്പെക്‌ട്രം സംരക്ഷണത്തിനായി ലേബൽ പരിശോധിക്കുക

ബ്രോഡ്-സ്പെക്‌ട്രം എന്ന് ലേബൽ ചെയ്‌തതോ UVA, UVB എന്നിവയ്‌ക്കെതിരെ കവറേജ് നൽകുന്നതോ ആയ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക.

വാട്ടർ റെസിസ്റ്റന്റ് സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക

ജലത്തെ പ്രതിരോധിക്കുന്ന സൺസ്‌ക്രീൻ തിരഞ്ഞെടുക്കുക, പ്രത്യേകിച്ചും നിങ്ങൾ കൂടുതൽ സമയം സൂര്യപ്രകാശമേൽക്കുന്നവരാണെങ്കിൽ. സാധാരണയായി, വാട്ടർ റെസിസ്റ്റന്റ് 80 – 120 മിനിറ്റ് നീണ്ടുനിൽക്കും, അതിനാൽ സൺസ്ക്രീൻ ഇടയ്ക്കിടെ പ്രയോഗിക്കേണ്ടതുണ്ട്.

ചർമ്മത്തിന്റെ തരം അറിയുക

വരണ്ട ചർമ്മമുള്ളവർ ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ ഗ്ലിസറിൻ പോലുള്ള ജലാംശം നൽകുന്ന ചേരുവകളുള്ള സൺസ്‌ക്രീൻ തിരഞ്ഞെടുക്കണം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് എണ്ണമയമില്ലാത്തതും വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നതുമായ സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കാം. സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് സിങ്ക് ഓക്സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ സൺസ്ക്രീൻ തിരഞ്ഞെടുക്കാം.

വിറ്റാമിൻ ഡി ഘടകം പരിഗണിക്കുക

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ വിറ്റാമിൻ ഡി അടങ്ങിയ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

Read More: ഇന്ത്യക്കാരുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ സൺസ്ക്രീൻ ഏതാണ്?

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Expert shares tips to choose the right sunscreen

Best of Express