അലർജി പ്രതിപ്രവർത്തനങ്ങൾ മുതൽ സൂര്യതാപം വരെ ചർമ്മത്തെ ബാധിക്കാം. “രക്തക്കുഴലുകൾ വികസിക്കുമ്പോൾ മുഖം ചുവന്നതായി മാറുന്നു. ഇത് ചർമ്മത്തിലേക്ക് കൂടുതൽ രക്തം ഒഴുകുന്നതിന് കാരണമാകുന്നു. സൂര്യപ്രകാശത്തിൽ ദീർഘനേരം എക്സ്പോഷർ, സൂര്യാഘാതം, മരുന്നിനോടുള്ള അലർജി അല്ലെങ്കിൽ അമിതമായ മദ്യപാനം എന്നിവയുടെ ഫലമാകാം ഇത്, ”ഡോ ഡിംപ്ല ജംഗ്ദ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു..
മുഖത്ത് ചുവപ്പ് എപ്പോഴും ഉത്കണ്ഠയ്ക്ക് കാരണമല്ലെങ്കിലും, അത് അസ്വസ്ഥതയുണ്ടാക്കിയേക്കാം. ഇതിനൊപ്പം മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ചുവപ്പ് മാറുന്നില്ലെങ്കിൽ എത്രയും വേഗം ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
താപനിലയിലും സൂര്യപ്രകാശത്തിലുമുണ്ടാകുന്ന ദ്രുതഗതിയിലുള്ള വ്യതിയാനങ്ങൾ ഒഴിവാക്കുക, ജലാംശം നിലനിർത്തുക, മദ്യപാനം ഒഴിവാക്കുക എന്നിവയിലൂടെ മുഖത്തെ ചുവപ്പ് തടയാൻ ചില മുൻകരുതലുകൾ എടുക്കാം. കൂടാതെ, ശ്വസന വ്യായാമങ്ങൾ പോലുള്ള റിലാക്സേഷൻ ടെക്നിക്കുകൾ പരിശീലിക്കാം. “എന്നാൽ ചിലപ്പോൾ, ചുവപ്പ് ഒരു രോഗാവസ്ഥയെ സൂചിപ്പിക്കാം. അതിനാൽ ആരോഗ്യ വിദഗ്ധനെ സമീപിക്കുക,” ഡോ ഡിംപിൾ പോസ്റ്റിൽ പറഞ്ഞു.
മുഖത്തെ ചുവപ്പ് നീക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതവും ഫലപ്രദവുമായ ചില പരിഹാരങ്ങളെക്കുറിച്ച് വിദഗ്ധ പറയുന്നു.
കറ്റാർ വാഴ
ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, മുറിവ് ഉണക്കുന്ന ഗുണങ്ങളുണ്ട്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുവന്ന പാടുകൾ കുറയ്ക്കാനും വേഗത്തിൽ സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു. ചുവന്ന പാടുകളിൽ കറ്റാർ വാഴ ജെൽ പുരട്ടുക, രാത്രി പുരട്ടിയശേഷം രാവിലെ കഴുകുക.
തണുത്ത കംപ്രസ്
കോൾഡ് കംപ്രസ്സുകൾ നിങ്ങളുടെ ചർമ്മത്തിലെ വീക്കം, തിണർപ്പ് എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്നു. അതുവഴി മുഖത്തിന്റെ ചുവപ്പ് കുറയ്ക്കുന്നു. ഒരു വാഷ്‌ക്ലോത്ത് ഐസ്-തണുത്ത വെള്ളത്തിൽ മുക്കി പ്രശ്നങ്ങളുള്ള ചർമ്മഭാഗങ്ങളിൽ 10 മിനിറ്റ് വയ്ക്കുക.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഫംഗൽ ഗുണങ്ങളുള്ള കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഈ ഗുണങ്ങൾ നിങ്ങളുടെ മുഖത്തെ ചുവന്ന പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. 2-3 ഇലകൾ തിളപ്പിച്ചശേഷം തണുപ്പിക്കുക. അതിൽ ഒരു തുണി മുക്കി ബാധിത പ്രദേശങ്ങളിൽ പുരട്ടുക.
വെളിച്ചെണ്ണ
ആന്റിഫംഗൽ ഗുണങ്ങളുള്ള ലോറിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ചർമ്മ അണുബാധയെ ചെറുക്കാൻ ഇത് സഹായിക്കുന്നു. ചെറുചൂടുള്ള വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുത്ത് ചർമ്മപ്രശ്നങ്ങളുള്ള ഭാഗത്ത് പുരട്ടുക. ഒരു മണിക്കൂറിന്ശേഷം കഴുകി കളയുക.