scorecardresearch
Latest News

ചൂടുവെള്ളത്തിൽ മുഖം കഴുകാമോ? വിദഗ്ധരുടെ മറുപടി

ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മാലിന്യങ്ങളും അഴുക്കും നീക്കണം. പക്ഷേ കഠിനമായ രീതിയിൽ സ്‌ക്രബ്ബിങ് ചെയ്യുന്നത് അഴുക്ക് കൂടുതൽ ഫലപ്രദമായി നീക്കംചെയ്യാൻ സഹായിക്കില്ല

ചൂടുവെള്ളത്തിൽ മുഖം കഴുകാമോ? വിദഗ്ധരുടെ മറുപടി

ചർമ്മസംരക്ഷണ ദിനചര്യയുടെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളിലൊന്നാണ് ശുദ്ധീകരണം. ക്ലെൻസിങ് ചർമ്മത്തിലെ അഴുക്ക്, മാലിന്യങ്ങൾ, ബാക്ടീരിയകൾ എന്നിവ നീക്കാൻ മാത്രമല്ല, ചർമ്മത്തെ പുതുമയുള്ളതാക്കുകയും ചെയ്യുന്നു. പക്ഷേ, ശരിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും തെറ്റായ ഉൽപ്പന്നം ഉപയോഗിക്കുന്നതും നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും.

“ക്ലെൻസറുകൾ ചർമ്മസംരക്ഷണ ദിനചര്യയുടെ ബിൽഡിങ് ബ്ലോക്കാണ്. ഒരു നല്ല ക്ലെൻസർ കൂടുതൽ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളുടെ ആവശ്യകത കുറയ്ക്കുകയും നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു, ”ഡോ.കിരൺ സേഥി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു. ക്ലെൻസിങ്ങുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെക്കുറിച്ചും അവർ വിശദീകരിച്ചു.

“ഒരു ക്ലീനർ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ചർമ്മത്തിന്റെ നിറവും ചർമ്മത്തിന്റെ ആവശ്യങ്ങളും എപ്പോഴും മനസ്സിൽ വയ്ക്കുക. ചർമ്മ പ്രശ്‌നങ്ങൾ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ക്ലെൻസർ തിരഞ്ഞെടുക്കണം,” അവർ നിർദേശിച്ചു.

ചൂടുവെള്ളത്തിൽ മുഖം കഴുകണം

മുഖം കഴുകാൻ ഇളം ചൂടുവെള്ളം ഉപയോഗിക്കാം. വളരെ ചൂടുള്ള വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നത് അനാവശ്യമായ വരൾച്ചയ്ക്ക് കാരണമാകും. ചെറുചൂടുള്ള വെള്ളമാണ് ഉപയോഗിക്കേണ്ടത്.

കഠിനമായ സ്‌ക്രബ്ബിങ് അർത്ഥമാക്കുന്നത് ആഴത്തിലുള്ള വൃത്തിയാക്കൽ

ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്ന് മാലിന്യങ്ങളും അഴുക്കും നീക്കണം. പക്ഷേ കഠിനമായ രീതിയിൽ സ്‌ക്രബ്ബിങ് ചെയ്യുന്നത് അഴുക്ക് കൂടുതൽ ഫലപ്രദമായി നീക്കംചെയ്യാൻ സഹായിക്കില്ല. കഠിനമായ സ്‌ക്രബ്ബിങ് ചൊറിച്ചിലിനും വരൾച്ചയ്ക്കും കാരണമായേക്കാം.

വൃത്തിയാക്കിയ ശേഷം മോയ്സ്ച്യുറൈസ് ചെയ്യേണ്ടതില്ല

എണ്ണമയമുള്ള ചർമ്മമുള്ളവർ ഉൾപ്പെടെ എല്ലാവരും മുഖം വൃത്തിയാക്കിയ ശേഷം മോയ്സ്ച്യുറൈസ് ചെയ്യണം. സെറാമൈഡുകൾ, ഹൈലൂറോണിക് ആസിഡ് തുടങ്ങിയ ജലാംശം നൽകുന്ന ചേരുവകൾ ക്ലെൻസറിൽ അടങ്ങിയിട്ടുണ്ടെങ്കിൽപോലും, ഫേഷ്യൽ ക്രീമുകൾ, ലോഷനുകൾ, സെറം എന്നിവയും മറ്റും ഉപയോഗിച്ച് ചർമ്മത്തെ ശുദ്ധീകരിക്കേണ്ടത് പ്രധാനമാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Expert busts three common myths around cleansing

Best of Express