നിങ്ങളുടെ മുടി എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. പ്രത്യേകിച്ച് ചുരുണ്ട മുടിയുള്ളവർ. മുടിയിലെ കെട്ടുകൾ മറ്റു കളഞ്ഞ് മുടി വൃത്തിയായി സൂക്ഷിക്കുന്നത് അൽപം പ്രയാസം തന്നെയാണ്. ഫ്രിസ്-ഫ്രീ ആയി മുടി സൂക്ഷിക്കുക എന്നതാണ് ചുരുണ്ട മുടിയുള്ള ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം.
നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളോ ചികിത്സകളോ ഇത് മാറ്റാൻ സഹായിക്കണമെന്നില്ല. കാരണം ഇവ രൂപപ്പെടുത്തത് നമ്മുടെ ഡിഎൻഎയിൽ നിന്നാണ് അത് മാറ്റാൻ കഴിയില്ലെന്നും അറിഞ്ഞിരിക്കണം.
“അതെ. നിങ്ങൾക്ക് ചുരുണ്ട മുടിയുണ്ടെങ്കിൽ, അത് നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കാനുള്ള സാധ്യത 85-95 ശതമാനമാണ്, ”ദി എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ റിങ്കി കപൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ചുരുണ്ട മുടി ഇനിയും വിവിധ രൂപങ്ങളിലാണ് വരുന്നത്. നമ്മുടെ ചർമ്മത്തിലും നഖങ്ങളിലും കാണപ്പെടുന്ന നാരുകളുള്ള പ്രോട്ടീനായ കെരാറ്റിൻ, ചുരുൾച്ച നിർണ്ണയിക്കാൻ മുടിയുടെ ഷാഫ്റ്റുകളുമായി ബന്ധിപ്പിക്കുന്നു.
ചുരുണ്ട മുടിയുള്ളവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങൾ ഡോ. റിങ്കി ചൂണ്ടിക്കാട്ടി:
- മുടി ചുരുളൻ അറ്റങ്ങൾ മുതൽ ഇഴകളുടെ അറ്റം വരെ സ്വാഭാവിക എണ്ണയുടെ ഒഴുക്കിനെ തടയുന്നതിനാൽ മുടി ഫ്രീസി ആകുന്നു.
- എണ്ണ അടിഞ്ഞുകൂടുന്നതിനാൽ താരനും ശിരോചർമ്മവും ചൊറിച്ചിലിനും ചുവപ്പിനും കാരണമാകുന്നു.
- വരൾച്ചയും ദുർബലമായ മുടിയിഴകളും കാരണം മുടി കൊഴിയുകയും പൊട്ടുകയും ചെയ്യുന്നു.
- കെട്ടുകളും കുരുക്കുകളും.
- ചുരുളുകളിൽ കൂടുതൽ ചൂട് തങ്ങിനിൽക്കുന്നു. ഇത് അഴുക്ക് അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു.
- ജലത്തിന്റെ അഭാവവും സംരക്ഷണവും ഇല്ലാത്തതിനാൽ അറ്റം പിളരുന്നു.
- പെട്ടെന്ന് നിറം മങ്ങുന്നു.
- തിളക്കത്തിന്റെ അഭാവം.
നിങ്ങളുടെ ചുരുണ്ട മുടി നിയന്ത്രണത്തിലാക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണെങ്കിൽ അതിനുള്ള ചില ടിപ്സ് ഇതാ:
- നിങ്ങളുടെ ചുരുണ്ട മുടി നനവുള്ളതാക്കി നിലനിർത്തുക. അങ്ങനെ അവ തിളക്കമുള്ളതാകും. നിങ്ങളുടെ മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ ചുരുണ്ട മുടിക്ക് വേണ്ടി നിർമ്മിച്ച ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുക. ഒമേഗ 3 സപ്ലിമെന്റുകൾ മുടിക്ക് ഉള്ളിൽ നിന്ന് ജലാംശം നൽകാൻ സഹായിക്കും.
- ബ്ലോ ഡ്രയറുകളോ സ്‌ട്രെയിറ്റനറോ ഉപയോഗിക്കുന്നതിന് മുൻപ് പ്രോട്ടക്റ്റന്റ് പുരട്ടുക.
- മുടിയുടെ അറ്റം പിളർന്നിട്ടുണ്ടെങ്കിൽ, നിശ്ചിത ഇടവേളകളിൽ ട്രിം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ ചുരുങ്ങുകൾ ഡ്രൈ ആകുന്നത് തടയാൻ ലീവ്-ഇൻ ക്രീം ഉപയോഗിക്കുക. ചുരുണ്ട മുടി വരണ്ടതും മങ്ങിയതുമാകാനുള്ള സാധ്യത കൂടുതലായതിനാൽ, ഈ ക്രീമിന്റെ ഉപയോഗം മുടിയുടെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു.
- നനഞ്ഞിരിക്കുമ്പോൾ തന്നെ മുടി ചീകുക. ഫൈൻ-ടൂത്ത് ചീപ്പ് അല്ലെങ്കിൽ ബ്രഷ് ഉപയോഗിക്കുന്നതിന് പകരം, വിശാലമായ പല്ലുള്ള ചീപ്പ് തിരഞ്ഞെടുക്കുക.
- ചുരുണ്ട മുടിയിലെ ജലാംശം ഒപ്പിയെടുക്കാൻ മുടി മുൻപിലേക്ക് ഇട്ടശേഷം, ഒരു ടവൽ മുടിയിൽ ചുറ്റു വയ്ക്കുക എന്നതാണ്. പിന്നിലേക്ക് വളച്ച് മുടി ഉണക്കുന്നത് അതിന്റെ ആകൃതി നഷ്ടപ്പെടുത്തുന്നതിന് കാരണമാകുന്നു.