ചർമ്മവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണ പ്രശ്നങ്ങളിലൊന്നാണ് പിഗ്മെന്റേഷൻ. നമ്മുടെ ചർമ്മത്തിൽ ഇരുണ്ട നിറങ്ങളും പാടുകളും ഉണ്ടാകുന്നതാണ് പിഗ്മെന്റേഷൻ. ചർമ്മത്തിന്റെ പിഗ്മെന്റേഷൻ പോലെ, ലിപ് പിഗ്മെന്റേഷനും വളരെ സാധാരണമായ ഒരു പ്രശ്നമാണ്.
സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഒരുപോലെ ബാധിക്കുന്നു. ഹെൽത്ത്‌ലൈൻ പറയുന്നതനുസരിച്ച്, ചുണ്ടുകൾ ഇരുണ്ട നിറമാകുന്നത് ഹൈപ്പർപിഗ്മെന്റേഷന്റെ ഫലമായിരിക്കാം. മെലാനിൻ അധികമാകുന്ന അവസ്ഥയാണത്
മലിനീകരണം, സൂര്യരശ്മികൾ തുടങ്ങി നിരവധി കാരണങ്ങളാൽ ചുണ്ടുകളിൽ പിഗ്മെന്റ് (നിറം മാറാം) ഉണ്ടാകാം. നമ്മുടെ ചില ശീലങ്ങളും ഇതിന് കാരണമായേക്കാം.
“ലിപ് പിഗ്മെന്റേഷൻ വളരെ സാധാരണമാണ്. ശരിയായ ചേരുവകളും ചികിത്സകളും ഉപയോഗിച്ച് എളുപ്പത്തിൽ നീക്കാൻ കഴിയും,” ഡോ. ഗീതിക മിത്തൽ ഗുപ്ത തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ലിപ് പിഗ്മെന്റേഷൻ നീക്കാനുള്ള മാർഗങ്ങൾ വിദഗ്ധ പറയുന്നു
- ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഫിസിക്കൽ എക്‌സ്‌ഫോളിയേറ്റർ ഉപയോഗിക്കുക.
- പകൽ സമയത്ത് പുറത്തിറങ്ങുന്നതിന് മുമ്പ് ചുണ്ടിൽ സൺസ്‌ക്രീൻ ധരിക്കുക.
- പുകവലിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഉപേക്ഷിക്കുക. പുകവലി നിങ്ങളുടെ ചുണ്ടുകൾ കാലക്രമേണ ഇരുണ്ടതാക്കും.
- ചുണ്ടുകളിൽ കടിക്കുകയോ നക്കുകയോ ചെയ്യരുത്. കാരണം ഇത് വീക്കം മൂലമുണ്ടാകുന്ന ഹൈപ്പർപിഗ്മെന്റേഷന് കാരണമാകും.
- റെറ്റിനോയിഡുകൾ, കോജിക് ആസിഡ്, സാലിസിലിക് ആസിഡ് അല്ലെങ്കിൽ നിയാസിനാമൈഡ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ക്രീമുകളും സെറങ്ങളും ഉപയോഗിക്കുക.
- പൾസ്ഡ് ലൈറ്റ് തെറാപ്പി നടത്താം.
- ആഴ്ചയിൽ രണ്ടുതവണ കെമിക്കൽ പീൽ ഉപയോഗിക്കുക.
ഏതെങ്കിലും ക്രീമോ സെറമോ ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്താനും ആരോഗ്യ വിദഗ്ധനെ സമീപിക്കാനും ഡോ. ഗീതിക പറയുന്നു.