വ്യായാമം പ്രായാധിക്യം മൂലം ഉണ്ടാകുന്ന ഓർമ്മക്കുറവിനെ തടയുമെന്ന് പഠനം

ഗവേഷണത്തിലൂടെ എല്ലിൽ അടങ്ങിയിരിക്കുന്ന ഓസ്റ്റിയോകാൽസിൻ ഓർമ്മശക്തിയെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്നാണ് പഠനം തെളിയിച്ചത്

വ്യായാമം ചെയ്യുക വഴി എല്ലിൽ അടങ്ങിയിരിക്കുന്ന ഹോർമോണായ ഓസ്റ്റിയൊകാൽസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നത് വാർദ്ധ്യകത്തിൽ​ ഉണ്ടാവുന്ന ഓർമ്മക്കുറവിനെ തടയാനാകുമെന്ന് പഠനങ്ങൾ. ഓസ്റ്റിയോകാൽസിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനങ്ങൾ ജീവിതശൈലി മെച്ചപ്പെടുത്താൻ ആളുകളെ സഹായിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസ്സറായ എറിക് ആർ.കാൻഡലിന്റെ നേതൃത്വത്തിലാണ് എല്ലിലെ ഹോർമോണും ഓർമ്മശക്തിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച പഠനം നടന്നത്. എല്ലാവരിലും പ്രായാധിക്യം മൂലം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ട്. അതിന്റെ കാരണത്തെ കണ്ടെത്തുകയായിരുന്നു ഗവേഷണ ലക്ഷ്യം. ഗവേഷണത്തിലൂടെ എല്ലിൽ അടങ്ങിയിരിക്കുന്ന ഓസ്റ്റിയോകാൽസിൻ ഓർമ്മശക്തിയെ എങ്ങിനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്താനായി.

ഏറെ കാലമായ് ഓർമ്മക്കുറവ് സിംഗുലർ ഡിസോർഡറായിട്ടാണ് കണക്കാക്കിയിരുന്നത്. എന്നാൽ അൽഷിമേഴ്സ് എറ്റോർഹിനൽ കോർട്ടക്സ് എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്താണ് ഉടലെടുക്കുന്നത്. ഹിപ്പോകാമ്പസിന്റെ താഴെയാണ് എറ്റോർഹിനൽ കോർട്ടക്സ് ഉളളത്. എന്നാൽ പ്രായാധിക്യം മൂലമുളള ഓർമ്മക്കുറവ് ഹിപ്പോകാമ്പസിലാണ് ഉടലെടുക്കുന്നത്.

ആർബിഎപി48 എന്ന പ്രോട്ടീന്റെ ന്യൂനതയാണ് പ്രായാധിക്യം മൂലമുണ്ടാകുന്ന ഓർമ്മക്കുറവിന് കാരണമെന്ന് കാൻഡലിന്റെ ഗവേഷണ സംഘം കണ്ടെത്തി. ചുണ്ടെലിയിലും മനുഷ്യരിലും പ്രായമാകുമ്പോൾ ആർബിഎപി48 പ്രോട്ടീൻ കുറയാറുണ്ട്. ഓസ്റ്റിയോകാൽസിൻ നിയന്ത്രിക്കുന്ന പ്രോട്ടീനുകളെ ആർബിഎപി48 സ്വാധീനിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ആർബിഎപി48നെ തടഞ്ഞാൽ ഓസ്റ്റിയോകാൽസിന്റെ പ്രവർത്തനങ്ങൾ നിലക്കും. ഓസ്റ്റിയോകാൽസിൻ പ്രവർത്തിക്കണമെങ്കിൽ ആർബിഎപി48 എന്ന പ്രോട്ടീൻ അത്യാവശ്യമാണ്. നടത്തം മുതലായ ലഘു വ്യായാമങ്ങൾ ഓസ്റ്റിയോകാൽസിന്റ അളവ് ഉയർത്തും. ഇത് പ്രായാധിക്യം മൂലം ഉണ്ടാകുന്ന ഓർമ്മക്കുറവിനെ തടയുമെന്നാണ് എറിക്കിന്റെ ഗവേഷണം തെളിയിച്ചത്.

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Exercise can help boost memory through bone hormone study

The moderation of comments is automated and not cleared manually by malayalam.indianexpress.com