മുടി വെട്ടി കഴിഞ്ഞുള്ള കുറച്ച് ആഴ്ചകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മുടി തഴച്ചു വളരുന്നത്? നല്ല കട്ടിയോടെ,വിപുലമായി, തിളക്കത്തോടെ എല്ലാ മുടിയിഴകളും വളരുന്നത്. പക്ഷെ, കുറച്ചു കഴിഞ്ഞ് അത് നിൽക്കും. കൃത്യമായി മുടിയെ പരിപാലിച്ചിട്ടും എന്തുകൊണ്ട് വളർച്ച നിന്നു എന്ന് നിങ്ങൾ ആശ്ചര്യപ്പെടും. ഒപ്പം നിങ്ങൾ ആഗ്രഹിക്കുന്ന നീളത്തിലായിരിക്കില്ല നിങ്ങളുടെ മുടി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ത്വക് രോഗവിദഗ്ദ്ധയായ ഡോ. ജൂഷ്യ സരിൻ.
വളരെ ചുരുങ്ങിയ രീതിയിൽ നമ്മുടെ മുടി വളർച്ചയുടെ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞു തരികയാണ് ഡോ. സരിൻ. മുടി അതിന്റെ ‘വളർച്ചയുടെ ഘട്ട’ത്തിൽ ഓരോ മാസവും അര ഇഞ്ചു വരെ വളരും. അതിന്റെ വളർച്ച ഘട്ടം കഴിഞ്ഞാൽ നിങ്ങൾ എത്ര വലിയ ഷാംപൂ ഉപയോഗിച്ചാലും അതിൽ മാറ്റമുണ്ടാകില്ലെന്ന് സരിൻ പറയുന്നു. “രണ്ട് മുതൽ ആറ് വർഷം വരെയാണ് മുടിയുടെ ‘വളർച്ചാ ഘട്ടം’. ജനിതക വ്യത്യാസം അനുസരിച്ച് ഓരോ വ്യക്തിയിലും ആ കാലയളവിൽ ഉണ്ടാകുന്ന മുടിയുടെ നീളം വ്യത്യസ്തമായിരിക്കുമെന്നും” സരിൻ പറയുന്നു.
അതായത് നിങ്ങളുടെ മുടിയുടെ വളർച്ചാ ഘട്ടം രണ്ട് വർഷത്തിനിടയിലോ ആറ് വർഷത്തിനിടയിലോ അവസാനിക്കുകയാണെങ്കിൽ ആ രണ്ട് വർഷത്തിൽ അല്ലെങ്കിൽ ആറ് വർഷത്തിൽ നിങ്ങളുടെ മുടി ഓരോ മാസവും അര ഇഞ്ച് വീതം വളരുകയും. ആ ഘട്ടം പൂർത്തിയാകുമ്പോൾ കൊഴിഞ്ഞു പോകുകയും ചെയ്യും. ഇത് മൂലമാണ് ചിലരുടെ മുടി ഒരുപാട് വളരുമ്പോൾ മറ്റു ചിലരുടെ മുടിയുടെ വളർച്ച വേഗം നിൽക്കുകയും ചെയ്യുന്നത്.
Read Also: ചർമ്മം തിളക്കമുളളതാകണോ? മൂന്നു കാര്യങ്ങൾ ചെയ്യൂവെന്ന് സോനം കപൂർ
എങ്ങനെയാണു മുടിയുടെ വളർച്ചാ ഘട്ടം അവസാനിക്കുക?
നമ്മളുടെ തലച്ചോറ് മുടിയുടെ പേശികളിലേക്ക് സന്ദേശമയക്കുന്നത് നിർത്തുമ്പോഴാണ് മുടിയുടെ വളർച്ച നിലക്കുന്നത്. ഇതുമൂലം പുതിയ മുടികൾക്ക് ആവശ്യമായ രക്തം ലഭിക്കാതിരിക്കുകയും മുടി കൊഴിയുകയും ചെയ്യും.
അപ്പോൾ എന്ത്‌കൊണ്ടാണ് നമ്മുടെ മുഴുവൻ മുടികളും ഒരുമിച്ച് കൊഴിയാത്തത് എന്നാലേ? അതിനു കാരണം നമ്മളുടെ ഓരോ മുടിഴിയകൾക്കും വ്യത്യസ്തമായ സൈക്കിളുകളാണ്, ഓരോ മുടിക്കും അടുത്തുള്ള മുടിയുമായി ബന്ധമില്ലെന്നും സരിൻ പറയുന്നു.
അങ്ങനെ ഓരോ മുടിയും വ്യത്യസ്ത സൈക്കിളുകളിലൂടെ പോകുന്നതിനാൽ ഓരോ തവണയും മുഴുവൻ മുടികളിലെ മൂന്ന് ശതമാനം മാത്രമാണ് കൊഴിഞ്ഞ് പോകുക. ബാക്കിയുള്ള 90 ശതമാനത്തിലധികം മുടികളും ഇടയിലായി അങ്ങനെ തന്നെ നിലനിൽക്കും.
ഇതുകൊണ്ടാണ് നമ്മുടെ മുടി കുറച്ചു നീളം വെച്ച ശേഷം വളർച്ച നിൽക്കുന്നത്. ”ഷാംപൂകളുടെ ഉപയോഗം ചിലപ്പോൾ മുടിയുടെ നീളം അതിന്റെ പരമാവധി നീളം നൽകിയേക്കാം, മുടിക്ക് തിളക്കവും നൽകിയേക്കാം എന്നാലും നിങ്ങളുടെ ജനിതക രേഖയെ നിങ്ങൾക്ക് പറ്റിക്കാൻ കഴിയില്ല.” – സരിൻ പറഞ്ഞു.