ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവാണ് എസ്തർ. ഇടയ്ക്ക് ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റു താരം തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്.
മഷ്റൂം രൂപത്തിൽ ഒരുക്കിയ ഗൗൺ അണിഞ്ഞുള്ള എസ്തറിന്റെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജാനകി ബ്രൈഡൽ കൗച്ചറാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള മെന്റീരിയലാണ് ഗൗൺ ഒരുക്കാനായി തിരഞ്ഞെടുത്തത്. മഷ്റൂമിന്റെ തൊപ്പി ഭാഗം പോലെ ഒരു വെയിലും വസ്ത്രത്തിൽ കാണാം. ഗൗണിനൊപ്പം ആക്സസ്സറീസൊന്നും എസ്തർ അണിഞ്ഞിട്ടില്ല.
ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.
വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ദൃശ്യം 1, ദൃശ്യം 2 തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി.