ഗ്ലാമർ ഫൊട്ടോഷൂട്ടിലൂടെ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ് എസ്തർ അനിൽ. അടുത്തിടെയായി ഗ്ലാമറസ് ലുക്കിലുള്ള ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തവണ അതീവ ഗ്ലാമറസായിട്ടാണ് ചിത്രങ്ങളിൽ എസ്തറുള്ളത്.
അടുത്തിടെ കറുത്ത ഗൗൺ ധരിച്ച് കാറിന്റെ മുകളിലിരിക്കുന്ന സ്റ്റൈലിഷ് ഫൊട്ടോഷൂട്ട് ചിത്രങ്ങൾ എസ്തർ പോസ്റ്റ് ചെയ്തിരുന്നു.
ബാലതാരമായിട്ടാണ് തുടങ്കമെങ്കിലും സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാള സിനിമയിലെ യുവനടിമാരുടെ മുൻനിരയിൽ എസ്തർ അനിലുമുണ്ട്. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്.
ഒരു നാൾ വരും, കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തർ നായികയായും മാറി. വിവിധ ഭാഷകളിലായി ഇതിനോടകം 30 ഓളം ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചു കഴിഞ്ഞു.
Read More: കുട്ടിയുടുപ്പിൽ സുന്ദരിയായി എസ്തർ; ചിത്രങ്ങൾ